Image

ഹനാന്‍ എന്ന പെണ്‍കുട്ടിയെ സോഷ്യല്‍ മീഡയയിലൂടെ അധിക്ഷേപിക്കുന്നവര്‍ ജാഗ്രതൈ,കേരളാ പൊലീസിന്റെ സൈബര്‍ സുരക്ഷാ വിഭാഗം ഇക്കാര്യം വിശദമായി പരിശോധിക്കുന്നു

Published on 26 July, 2018
ഹനാന്‍ എന്ന പെണ്‍കുട്ടിയെ സോഷ്യല്‍ മീഡയയിലൂടെ അധിക്ഷേപിക്കുന്നവര്‍ ജാഗ്രതൈ,കേരളാ പൊലീസിന്റെ സൈബര്‍ സുരക്ഷാ വിഭാഗം ഇക്കാര്യം വിശദമായി പരിശോധിക്കുന്നു
കോളേജ് പഠനത്തിനിടെ മത്സ്യവ്യാപാരം നടത്തി ജീവിക്കാന്‍ പണം കണ്ടെത്തിയിരുന്ന ഹനാന്‍ എന്ന പെണ്‍കുട്ടിയെ സോഷ്യല്‍ മീഡയയിലൂടെ അധിക്ഷേപിക്കുന്നവര്‍ ജാഗ്രതൈ, കേരളാ പൊലീസിന്റെ സൈബര്‍ സുരക്ഷാ വിഭാഗം ഇക്കാര്യം വിശദമായി പരിശോധിക്കുകയാണ്. ഫോര്‍വേഡ് മെസേജുകള്‍ നിയന്ത്രിക്കുന്നതിനായി അടുത്തിടെ വാട്‌സ്ആപ്പ് നടപ്പിലാക്കിയ പുതിയ സുരക്ഷാ സംവിധാനം ഉപയോഗിച്ച് പൊലീസിന് ഇത്തരക്കാരെ അനായാസം കണ്ടെത്താന്‍ കഴിയും. സംഭവത്തില്‍ പരാതിയൊന്നും കിട്ടിയിട്ടില്ലെങ്കിലും ഇത്തരക്കാര്‍ പൊലീസിന്റെ നിരീക്ഷണത്തിലാണെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. വിവിധ ഫേസ്ബുക്ക് ഗ്രൂപ്പുകളും പൊലീസ് നിരീക്ഷണത്തിലാണ്.

കഴിഞ്ഞ ദിവസമാണ് കൊച്ചി കമ്മനത്ത് കോളേജ് യൂണിഫോമില്‍ മത്സ്യവ്യാപാരം നടത്തുന്ന ഹനാന്‍ എന്ന പെണ്‍കുട്ടിയുടെ കഥ വാര്‍ത്തയായത്. ഇതിന് പിന്നാലെ കുട്ടിക്ക് പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തുകയും തന്റെ പ്രണവ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവസരം നല്‍കുമെന്ന് സംവിധായകന്‍ അരുണ്‍ ഗോപി അറിയിക്കുകയും ചെയ്തു. എന്നാല്‍ വൈകുന്നേരം കുട്ടി മാദ്ധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തെച്ചൊല്ലി ഒരു വിഭാഗം വ്യാജ പ്രചാരണങ്ങള്‍ ആരംഭിച്ചു. വാര്‍ത്ത വ്യാജമാണെന്നും അരുണ്‍ ഗോപിയുടെ സിനിമയുടെ പ്രചാരണാര്‍ത്ഥം നടത്തിയ നാടകമാണുമായിരുന്നു ആരോപണം. തുടര്‍ന്ന് സോഷ്യല്‍ മീഡിയയിലൂടെ ഹനാനെ അവഹേളിക്കുന്ന രീതിയില്‍ നിരവധി കമന്റുകളും ട്രോളുകളും പ്രത്യക്ഷപ്പെട്ടു. ഒരു രാത്രിക്ക് എത്ര രൂപയാണ് റേറ്റ് എന്ന തരത്തിലുള്ള അശ്ലീല കമന്റുകളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാദ്ധ്യമ പ്രവര്‍ത്തകന് നേരെയും സൈബര്‍ ആക്രമണം നീണ്ടു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക