Image

ചിരഞ്ജീവി ആന്ധ്ര നിയമസഭാംഗത്വം രാജിവെച്ചു; രാജ്യസഭാംഗമായി മൂന്നിന് സത്യപ്രതിജ്ഞ.

Published on 29 March, 2012
ചിരഞ്ജീവി ആന്ധ്ര നിയമസഭാംഗത്വം രാജിവെച്ചു; രാജ്യസഭാംഗമായി മൂന്നിന് സത്യപ്രതിജ്ഞ.
ഹൈദരാബാദ്: ചിരഞ്ജീവി ആന്ധ്ര നിയമസഭാംഗത്വം രാജിവെച്ചു. രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് നിയമസഭാംഗത്വം രാജിവെച്ചത്. സ്പീക്കര്‍ നദേന്ദ്‌ല മനോഹറിനെ നേരിട്ട് സന്ദര്‍ശിച്ചാണ് രാജി നല്‍കിയത്. 

2009 ല്‍ തിരുപ്പതിയില്‍ നിന്ന് തന്റെ പാര്‍ട്ടിയായ പ്രജാരാജ്യത്തിന്റെ ലേബലിലാണ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് പ്രജാരാജ്യം പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിച്ചിരുന്നു. ഏപ്രില്‍ മൂന്നിനാണ് ചിരഞ്ജീവി രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക