Image

മഞ്ജു വാര്യരെ അമ്മയുടെ വൈസ് പ്രസിഡണ്ടാക്കാന്‍ നീക്കം നടന്നിരുന്നു: ബാബുരാജ്

Published on 26 July, 2018
മഞ്ജു വാര്യരെ അമ്മയുടെ വൈസ് പ്രസിഡണ്ടാക്കാന്‍ നീക്കം നടന്നിരുന്നു: ബാബുരാജ്

ദിലീപ് വിഷയത്തില്‍ മലയാള സിനിമ സംഘടനയായ അമ്മയെ കുറിച്ച് വിവാദങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പുതിയ വെളിപ്പെടുത്തലുമായി നടന്‍ ബാബു രാജ്. നടി മഞ്ജു വാര്യരെ അമ്മയുടെ വൈസ് പ്രസിഡന്റാക്കാന്‍ നീക്കം നടത്തിയിരുന്നതായാണ് ബാബു രാജ് വെളിപ്പെടുത്തിയത്. ദിലീപിനെ തിരിച്ചെടുത്ത സംഭവം വിവാദമായിരുന്നു. വിവാദത്തില്‍ നടിമാരുമായി അമ്മ ഓഗസ്റ്റ് 7ന് ചര്‍ച്ച പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനിടെയിലാണ് പുതിയ വെളിപ്പെടുത്തലുകളുമായി അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായ ബാബുരാജ് രംഗത്തെത്തിയത്

നടി മഞ്ജു വാര്യരെ അമ്മ വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് കൊണ്ടുവരാന്‍ എല്ലാവര്‍ക്കും ആഗ്രഹം ഉണ്ടായിരുന്നു. എന്നാല്‍ മഞ്ജു വാര്യര്‍ അതിന് വിസമ്മതിക്കുകയായിരുന്നു. നടിമാര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ അമ്മ എപ്പോഴും സ്വാഗതം ചെയ്തിട്ടുണ്ട്. ആര്‍ക്കും മത്സരിക്കാവുന്നതാണ്. എന്നാല്‍ അമ്മ യോഗത്തില്‍ വന്ന് ഫോം ഫില്‍ ചെയ്യാനും വോട്ടു ചോദിക്കാനുമൊക്കെ പലര്‍ക്കും മടിയാണ്. അതൊക്കെ കുറച്ച് ബുദ്ധിമുട്ടുള്ള പണിയായത്‌കൊണ്ട് എല്ലാവരും പിന്മാറുകയാണ് പതിവ്. എക്‌സിക്യൂട്ടീവ് അംഗങ്ങളില്‍ പലരും നേരത്തെ യോഗങ്ങളില്‍ പോലും പങ്കെടുക്കാറില്ലായിരുന്നു. ഒരു ചാനല്‍ അഭിമുഖത്തില്‍ ബാബുരാജ് പറഞ്ഞു. ഉണ്ണി ശിവപാല്‍ മത്സരിക്കാന്‍ നോമിനേഷന്‍ നല്‍കിയിരുന്നു. എന്നാല്‍ മത്സരം വേണ്ടെന്നായിരുന്നു മധു ഉള്‍പ്പെടെയുള്ള മുതിര്‍ന്ന താരങ്ങളുടെ അഭിപ്രായം. അതോടെ ഇലക്ഷന്‍ വേണ്ടെന്ന് വെച്ചു. താന്‍ പകുതി ആളുകളോടും വോട്ട് ചോദിച്ച് കഴിഞ്ഞ ശേഷമാണ് ഇലക്ഷന്‍ ഇല്ലെന്ന് തന്നെ മനസ്സിലായത്. ഉണ്ണി ശിവപാലിന് വേണ്ടി മുത്തുമണി മത്സരത്തില്‍ നിന്നും പിന്മാറുകയായിരുന്നു, ബാബുരാജ് കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക