Image

നിക്‌ ജൊനാസുമായുള്ള പ്രിയങ്ക ചോപ്രയുടെ വിവാഹ നിശ്ചയം കഴിഞ്ഞതായി റിപ്പോര്‍ട്ട്‌

Published on 27 July, 2018
 നിക്‌ ജൊനാസുമായുള്ള പ്രിയങ്ക ചോപ്രയുടെ വിവാഹ നിശ്ചയം കഴിഞ്ഞതായി റിപ്പോര്‍ട്ട്‌

ബോളിവുഡ്‌ ചിത്രം ഭാരതില്‍ നിന്ന്‌ പ്രിയങ്ക ചോപ്ര പിന്മാറിയതോടെ നിക്‌ ജൊനാസുമായുള്ള നടിയുടെ വിവാഹ നിശ്ചയം കഴിഞ്ഞതായി റി്‌പ്പോര്‍ട്ട്‌. കുറേക്കാലമായി ഹോളിവുഡില്‍ ചുവടുറപ്പിച്ചിരിക്കുന്ന നടി അലി അബ്ബാസ്‌ സഫറിന്റെ ചിത്രത്തിലൂടെ ബോളിവുഡിലേക്ക്‌ മടങ്ങിയെത്താനുള്ള ഒരുക്കത്തിലായിരുന്നു.

10 വര്‍ഷങ്ങള്‍ക്ക്‌ ശേഷം പ്രിയങ്കയും സല്‍മാന്‍ ഖാനും ഒന്നിക്കുന്ന ചിത്രമെന്ന തരത്തില്‍ ഭാരത്‌ വലിയ ആകാംഷയാണ്‌ പ്രേക്ഷകരിലുണര്‍ത്തിയിരുന്നു.എന്നാല്‍ ഏവരെയും അമ്പരപ്പിച്ചുകൊണ്ട്‌ നടി പെട്ടെന്ന്‌ ഈ സിനിമയില്‍ നിന്ന്‌ പിന്മാറുകയായിരുന്നു.

ഭാരത്‌ സിനിമയുടെ സംവിധായകന്‍ അലി അബ്ബാസ്‌ സഫര്‍ ട്വിറ്ററിലൂടെയാണ്‌ പ്രിയങ്ക സിനിമയില്‍നിന്നും പിന്മാറിയതായുളള വിവരം അറിയിച്ചത്‌. ഇനി പ്രിയങ്ക ചോപ്ര ഭാരത്‌ സിനിമയുടെ ഭാഗമല്ല. ഇതില്‍ നിന്നും പിന്മാറാനുളള പ്രിയങ്കയുടെ കാരണം വളരെ പ്രത്യേകതയുള്ളതാണ്‌.

നിക്കിനുവേണ്ടിയാണ്‌ സിനിമയില്‍നിന്നും പിന്മാറുന്നതെന്നാണ്‌ പ്രിയങ്ക പറഞ്ഞത്‌. പ്രിയങ്കയുടെ തീരുമാനത്തില്‍ ഞങ്ങളെല്ലാം സന്തുഷ്ടരാണ്‌. പ്രിയങ്കയുടെ ജീവിതത്തില്‍ എല്ലാവിധ സന്തോഷങ്ങളും ഉണ്ടാവട്ടെയെന്ന്‌ ഭാരത്‌ ടീം ആശംസിക്കുന്നു'. അലി അബ്ബാസ്‌ ട്വീറ്റ്‌ ചെയ്‌തു.

തന്നെക്കാള്‍ 10 വയസ്‌ കുറഞ്ഞ അമേരിക്കന്‍ ഗായകന്‍ നിക്‌ ജൊനാസുമായി പ്രണയത്തിലാണ്‌ പ്രിയങ്ക. നിക്കിന്‌ 25 വയസും പ്രിയങ്കയ്‌ക്ക്‌ 36 വയസുമാണ്‌. ഹോളിവുഡിലെ വളരെ പ്രശസ്‌തനായ ഗായകനാണ്‌ ഇരുപത്തിയഞ്ചുകാരനായ നിക്‌ ജൊനാസ്‌. കഴിഞ്ഞ വര്‍ഷം നടന്ന മെറ്റ്‌ ഗാല റെഡ്‌ കാര്‍പെറ്റിലാണ്‌ പ്രിയങ്കയും നിക്കും ആദ്യമായി ഒരുമിച്ച്‌ പ്രത്യക്ഷപ്പെട്ടത്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക