Image

കോളറ: സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സംഘം വയനാട്ടില്‍

Published on 01 July, 2011
കോളറ: സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സംഘം വയനാട്ടില്‍
വയനാട്: വയനാട് ജില്ലയിലെ കോളറ ബാധിത പ്രദേശത്ത് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ സംഘം പരിശോധന തുടങ്ങി. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി വിഭാഗം മേധാവി തോമസ് മാത്യൂവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്. സംഘം ജില്ലാ മെഡിക്കല്‍ ഓഫീസറുമായി രാവിലെ ചര്‍ച്ച നടത്തി.

വയനാട്ടില്‍ കോളറ ബാധിതരുടെ എണ്ണം 90 ആയി. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. കോളറ ബാധിത പ്രദേശങ്ങളില്‍ നാളെ മന്ത്രിമാരായ പി.കെ.ജയലക്ഷ്മിയും അടൂര്‍ പ്രകാശും സന്ദര്‍ശനം നടത്തും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക