Image

കുമ്‌ബസാരം നിരോധിക്കണമെന്ന വനിതാകമ്മീഷന്‍ ശുപാര്‍ശക്കെതിരെ ഓര്‍ത്തഡോക്‌സ്‌ സഭ

Published on 27 July, 2018
കുമ്‌ബസാരം നിരോധിക്കണമെന്ന  വനിതാകമ്മീഷന്‍  ശുപാര്‍ശക്കെതിരെ ഓര്‍ത്തഡോക്‌സ്‌ സഭ
തിരുവനന്തപുരം: കുമ്‌ബസാരം നിരോധിക്കണമെന്ന ആവശ്യമുന്നയിച്ച്‌ വനിതാ കമ്മീഷന്‍ നല്‍കിയ ശുപാര്‍ശക്കെതിരെ ഓര്‍ത്തഡോക്‌സ്‌ സഭ രംഗത്ത്‌. ഇത്‌ വ്യക്തിയുടെ വിശ്വാസ്യ സ്വാതന്ത്യത്തെ നിഷേധിക്കാനുള്ള നീക്കമാണെന്ന്‌ കാതോലിക്ക ബാവ വ്യക്തമാക്കി. ഭരണഘടന ഉറപ്പ്‌ നല്‍കുന്ന മതസ്വാതന്ത്ര്യത്തിന്റെ ലംഘനമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു വ്യക്തി ചില വൈദികരുടെമേല്‍ ഉന്നയിച്ചിട്ടുളള 'കുമ്പസാരം ദുരുപയോഗപ്പെടുത്തി' എന്ന ആരോപണം തെളിയിക്കപ്പെട്ടാല്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്നും നിരപരാധികള്‍ ശിക്ഷിക്കപ്പെടരുതെന്നും തന്നെയാണു സഭയുടെ ആദ്യം മുതലുളള നിലപാട്. അതിന്റെ പേരില്‍ പുരോഹിതരെ ഒന്നടങ്കം ആക്ഷേപിക്കുന്നതു ശരിയല്ല.
ലക്ഷക്കണക്കിനു വിശ്വാസികള്‍ക്ക് ആശ്വാസപ്രദമാണെന്നു തെളിഞ്ഞിട്ടുളള മതാനുഷ്ഠാനം നിരോധിക്കണമെന്ന് വാദിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും കാതോലിക്കാ ബാവാ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക