Image

ദശരഥന്‍:സമ്പത്തുകൊണ്ടൊന്നും സുഖം ഉണ്ടാവില്ല എന്ന് കാട്ടിത്തരുന്ന രാമായണ കഥാപാത്രം (രാമായണ ചിന്തകള്‍ 11: അനില്‍ പെണ്ണുക്കര)

Published on 27 July, 2018
ദശരഥന്‍:സമ്പത്തുകൊണ്ടൊന്നും സുഖം ഉണ്ടാവില്ല എന്ന് കാട്ടിത്തരുന്ന രാമായണ കഥാപാത്രം (രാമായണ ചിന്തകള്‍ 11: അനില്‍ പെണ്ണുക്കര)
മൂന്നു ഭാര്യമാരുണ്ടായിട്ടും പുത്രഭാഗ്യം ഇല്ലാത്തവനായി ദുഃഖിക്കുന്ന പുരുഷനായാണ് അയോധ്യാപതിയായ ദശരഥന്‍ അധ്യാത്മരാമായണത്തില്‍ ആദ്യമായി കടന്നുവരുന്നത്. “പുത്രന്മാരില്ലായ്കയാലെനിക്ക് രാജ്യാദിസമ്പത്തു സര്‍വവും ദുഃഖപ്രദമെന്നറിഞ്ഞാലും” എന്നതാണ് ദശരഥന്റേതായി അധ്യാത്മരാമായണത്തില്‍ കാണുന്ന ആദ്യത്തെ വാക്കുകള്‍.
എത്രയോ കാലം മുമ്പേ ബഹുഭാര്യാത്വം ഭാരതത്തില്‍ നിലവിലുണ്ടായിരുന്നു എന്നതിന്റെ ആധികാരിക സാക്ഷ്യമാണ് ശ്രീരാമപിതാവായ ദശരഥന്റെ ജീവിതം.
സമ്പത്തും അധികാരവും വേണ്ടുവോളം ഉണ്ടായിരുന്നിട്ടും ദശരഥ മഹാരാജാവിനു എന്നും ദുഃഖം തന്നെ ആയിരുന്നു.തന്റെ ആദ്യ ദുഃഖം തനിക്ക് പുത്രനില്ല എന്നതായിരുന്നു.കൗസല്യയില്‍ വംശാഭിവൃദ്ധിയുടെ വിത്ത് മുളയ്ക്കുന്നത് കാണാതായപ്പോള്‍ ദശരഥന്‍ സുമിത്രയെ സ്വന്തമാക്കി .ഫലമുണ്ടായില്ല .പിന്നീട് യൗവനത്തിന്റെ അന്ത്യഘട്ടത്തില്‍ എത്തിയ ദശരഥന്‍ കൈകേയി എന്ന യൗവനയുക്തയായ സ്ത്രീയേയും വംശാഭിവൃദ്ധിക്കായി വേട്ടു. അവിടെയും ഫലമുണ്ടായില്ല . ദശരഥന്‍ ദുഃഖിതനായി.

കുല ഗുരുവായ വസിഷ്ഠമഹര്‍ഷിയുടെ ഉപദേശം മാനിച്ച്, ഋഷ്യശൃംഗനെ വരുത്തി നടത്തിയ പുത്രകാമേഷ്ടി യജ്ഞഫലമായി രാജാദശരഥനു നാല് പുത്രന്മാര്‍ ഉണ്ടായി. കൗസല്യയില്‍ ശ്രീരാമന്‍, കൈകേയില്‍ ഭരതന്‍, സുമിത്രയില്‍ ലക്ഷ്മണനും ശത്രുഘ്‌നനും.

പിന്നീട് രാമായണത്തില്‍ കാണുന്നത് പുത്രന്മാരെച്ചൊല്ലിയുള്ള ദുഃഖത്താല്‍ നീറിനീറി മരിക്കുന്ന ദശരഥനെയാണ്. ഭരതശത്രുഘ്‌നന്മാര്‍ കേകയ രാജ്യത്തും രാമലക്ഷ്മണന്മാര്‍ കാട്ടിലേക്കും പോയി. മക്കള്‍ നാല്‍വരും അടുത്തില്ലാത്ത അവസരത്തിലാണ് പുത്രദുഃഖത്താല്‍ നീറിനീറി ദശരഥ രാജാവു ഇഹലോകവാസം വെടിയുന്നത്. അതിനാല്‍ പുത്രന്മാരില്ലാത്ത ദുഃഖവും പുത്രന്മാര്‍ ഉണ്ടായതിനാലുണ്ടായ ദുഃഖവും ഒരുപോലെ വേട്ടയാടിയ ഒരു ജന്മമാണ് ദശരഥന്റെത്.

എങ്കിലും എല്ലാ കുടുംബങ്ങളിലും അച്ഛന്മാര്‍ അനുഭവിക്കുന്ന ചില മാനസിക തലങ്ങള്‍ വാല്മീകി ദശരഥന്‍ എന്ന പ്രൗഢമായ കഥാപാത്രത്തിലൂടെ നമുക്ക് കാട്ടി തരുന്നു .അതാണ് ദശരഥന്റെ കഥ .

ഒരു കൃതിയിലെ കഥാപാത്രങ്ങള്‍ വായനക്കാരുടെ മനസ്സില്‍ വളരുന്നുണ്ടങ്കില്‍ ആ കൃതി വിജയമാണെന്ന് സാമാന്യമായി പറയാം .അങ്ങനെ ഉള്ള ഒരേയൊരു രാമായണത്തിലെ കഥാപാത്രാവിഷ്കരണം വാല്മീകി എത്ര കരുതിക്കുട്ടിയാണ് ചെയ്തിരിക്കുന്നത്.അങ്ങനെ ഉള്ള ചില കഥാപാത്രങ്ങളില്‍ ഒന്നാണ് രാമായണത്തിലെ ദശരഥനും.

സമ്പത്തും അധികാരവും ഉണ്ടായാല്‍ സുഖമായി എന്നു ചിന്തിക്കുന്നവരോട് ദശരഥജീവിതം കാണിച്ചു തരുന്നത് മറ്റൊന്നാണ്.സമ്പത്തുകൊണ്ടൊന്നും സുഖം ഉണ്ടാവില്ല എന്ന്!
Join WhatsApp News
Amerikkan Mollaakka 2018-07-27 14:42:19
പ്രിയപ്പെട്ട പെണ്ണുക്കര സാഹിബ് ഒരു ശോദ്യം .ദശരഥന്
സമ്പത്തും അധികാരവും ഉണ്ടായതുകൊണ്ടാണോ അതോ
ഓൻ മൂന്നു നിക്കാഹ് കായിച്ചതുകൊണ്ടോ ജീവിതത്തിൽ
ദുഖമുണ്ടായത്. ? രണ്ടാമത്തെ റാണി ചില കുത്തിത്തിരുപ്പുകൾ നടത്തിയതല്ലേ
പ്രശ്നങ്ങൾക്ക് കാരണം, ഞമ്മടെ ജാതിക്കാർ ഒന്നിൽ കൂടുതൽ
നിക്കാഹ് ചെയ്യുന്നുണ്ട്.  പക്ഷെ രാസാക്കന്മാർ അങ്ങനെ
ചെയ്തൂഡാ എന്ന സന്ദേശം ഇങ്ങടെ രാമായണം
തരുന്നുണ്ടോ  സാഹിബേ ? പ്രതിഭാധനരായ ബിദ്ധ്യധരൻ സാഹിബിനും
ഡോക്ടർ ശശിധരൻ സാഹിബിനും ഉത്തരം നൽകാം.
andrew 2018-07-27 17:18:13
 സമ്പത്തുകൊണ്ടു മാത്രം സുഖം ഉണ്ടാകില്ല ,
പക്ഷേ സമ്പത്തു ഇല്ലെങ്കിൽ സുഖം ഉണ്ടാകുമോ?
പണം ഇല്ല എങ്കിൽ പിണം എന്നത് എക്കാലത്തും ഒരു  വസ്തുത.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക