Image

ഡബ്ല്യു.സി.സി ആവശ്യപ്പെട്ടിട്ട് സര്‍ക്കാര്‍ നിയമിച്ച കമ്മീഷന്റെ ചോദ്യങ്ങള്‍ മറുപടി നല്‍കാതെ ഒഴിഞ്ഞു മാറി അംഗങ്ങള്‍

Published on 27 July, 2018
ഡബ്ല്യു.സി.സി ആവശ്യപ്പെട്ടിട്ട് സര്‍ക്കാര്‍ നിയമിച്ച കമ്മീഷന്റെ ചോദ്യങ്ങള്‍ മറുപടി നല്‍കാതെ ഒഴിഞ്ഞു മാറി അംഗങ്ങള്‍

കൊച്ചി: സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയമിച്ച കമ്മീഷനുമായി വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി സഹകരിക്കുന്നില്ലെന്ന് ഹേമ കമ്മീഷന്‍. വനിതാ കൂട്ടായ്മയുടെ കൂടി ആവശ്യ പ്രകാരമാണ് ഹേമ കമ്മീഷനെ സര്‍ക്കാര്‍ നിയമിച്ചത്. എന്നാല്‍ ഡബ്ല്യു.സി.സി അംഗങ്ങളാരും ചോദ്യാവലിയോട് പ്രതികരിച്ചില്ലെന്ന് കമ്മീഷന്‍ വ്യക്തമാക്കി. ഡബ്ല്യു.സി.സിയില്‍ അംഗങ്ങളായ 15 നടിമാര്‍ക്ക് 30 ചോദ്യങ്ങള്‍ അടങ്ങിയ ചോദ്യാവലിയാണ് നല്‍കിയത്.

ജൂലൈ 10ന് മറുപടി നല്‍കണമെന്നായിരുന്നു കമ്മീഷന്‍ നിര്‍ദ്ദേശം. എന്നാല്‍ ആരും സമയത്ത് പൂരിപ്പിച്ച് നല്‍കിയില്ല. പിന്നീട് സമയം നീട്ടിക്കൊടുത്തപ്പോള്‍ പത്ത് പേര്‍ ചോദ്യാവലി പൂരിപ്പിച്ച് നല്‍കി. ചോദ്യാവലി പൂരിപ്പിച്ച് നല്‍കിയവര്‍ നല്‍കിയ മറുപടി പ്രകാരം മുന്നോട്ട് പോകുമെന്നും ഡബ്ല്യു.സി.സിയുമായി ചര്‍ച്ച നടത്തുമെന്നും കമ്മീഷന്‍ അറിയിച്ചു. ഡബ്ല്യു.സി.സി അംഗങ്ങളുടെ പ്രതികരണത്തിലെ അതൃപ്തി അറിയിച്ച് കമ്മീഷന്‍ സംഘടനയ്ക്ക് ഇമെയില്‍ അയച്ചിട്ടുണ്ട്. 

രമ്യ നമ്പീശന്‍, റിമ കല്ലിങ്കല്‍, ബീന പോള്‍ തുടങ്ങിയവര്‍ ചോദ്യാവലിക്ക് മറുപടി നല്‍കി. സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഡബ്ല്യു.സി.സി കൂടി ആവശ്യപ്പെട്ടിട്ടാണ് ഹേമ കമ്മീഷനെ സര്‍ക്കാര്‍ നിയമിച്ചത്. ആറ് മാസത്തിനകം കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കിയില്ലെന്ന് കുറ്റപ്പെടുത്തി. ഡബ്ല്യു.സി.സി മുഖ്യമന്ത്രിക്ക് പരാതിയും നല്‍കിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക