Image

സല്‍മാന്റെ ചിത്രത്തില്‍നിന്നും പ്രിയങ്ക ചോപ്ര പിന്മാറി

Published on 27 July, 2018
സല്‍മാന്റെ ചിത്രത്തില്‍നിന്നും പ്രിയങ്ക ചോപ്ര പിന്മാറി
പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം സല്‍മാന്‍ ഖാനും പ്രിയങ്ക ചോപ്രയും ഒന്നിക്കുന്നുവെന്ന നിലയിലാണ് അലി അബ്ബാസ് സഫറിന്റെ ' ഭാരത് ' എന്ന ചിത്രം പ്രഖ്യാപിക്കപ്പെട്ടത്. ഹോളിവുഡില്‍ ചുവടുറപ്പിച്ചിരിക്കുന്ന പ്രിയങ്ക ചോപ്ര ബോളിവുഡിലേക്ക് മടങ്ങിയെത്തുകയാണെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ പ്രിയങ്ക ചോപ്ര ഭാരത് സിനിമയില്‍നിന്നും പിന്മാറിയിരിക്കുകയാണ്. ഭാരത് സിനിമയുടെ ഷൂട്ടിങ് തുടങ്ങിയതിനു ശേഷമാണ് പ്രിയങ്കയുടെ പിന്മാറ്റം.

ഭാരത് സിനിമയുടെ സംവിധായകന്‍ അലി അബ്ബാസ് സഫര്‍ ട്വിറ്ററിലൂടെയാണ് പ്രിയങ്ക സിനിമയില്‍നിന്നും പിന്മാറിയതായുളള വിവരം അറിയിച്ചത്. പ്രിയങ്കയുടെ പിന്മാറ്റത്തിനുളള കാരണവും സംവിധായകന്‍ വ്യക്തമാക്കിയിട്ടുണ്ട്. ''ഭാരത് സിനിമയില്‍ ഇനി പ്രിയങ്ക ചോപ്ര ഭാഗമാകില്ല. സിനിമയില്‍ നിന്നും പിന്മാറാനുളള പ്രിയങ്കയുടെ കാരണം വെരി വെരി സ്‌പെഷലാണ്. നിക്കിനു വേണ്ടിയാണ് സിനിമയില്‍ നിന്നും പിന്മാറുന്നതെന്നാണ് പ്രിയങ്ക പറഞ്ഞത്. പ്രിയങ്കയുടെ തീരുമാനത്തില്‍ ഞങ്ങളെല്ലാം സന്തുഷ്ടരാണ്. പ്രിയങ്കയുടെ ജീവിതത്തില്‍ എല്ലാവിധ സന്തോഷങ്ങളും ഉണ്ടാവട്ടെയെന്ന് ഭാരത് ടീം ആശംസിക്കുന്നു''  അലി അബ്ബാസ് ട്വീറ്റ് ചെയ്തു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക