Image

പത്തിനും അമ്പതിനും ഇടക്കുള്ള സ്ത്രീകള്‍ക്ക് പ്രവേശനം ആവശ്യപ്പെടുന്നത് അറിവില്ലായ്മ മൂലം (ശ്രീകുമാര്‍ ഉണ്ണിത്താന്‍)

Published on 27 July, 2018
പത്തിനും  അമ്പതിനും ഇടക്കുള്ള സ്ത്രീകള്‍ക്ക് പ്രവേശനം ആവശ്യപ്പെടുന്നത് അറിവില്ലായ്മ മൂലം (ശ്രീകുമാര്‍ ഉണ്ണിത്താന്‍)
ശബരിമലയില്‍ സ്ത്രീകളെ കയറ്റണമോ വേണ്ടയോ എന്ന കാര്യത്തില്‍ കോടതിയും, കേരളാ ഗവണ്‍മെന്റും , കേരളത്തിലെ ജനങ്ങളും തമ്മില്‍ കുറച്ച് ദിവസമായിഒരു വാദ പ്രതിവാദം തന്നെ നടന്നുകൊണ്ടിരിക്കുന്നു.
സ്ത്രികള്‍ക്ക് പ്രവേശനം ഇല്ലാ എന്ന് പറയുന്നത് തെറ്റായ കാര്യമാണ്. ആചാരങ്ങളിലോ അനുഷ്ടാനങ്ങളിലോ സ്ത്രികളെ പങ്കെടുപ്പിക്കരുതന്നും ആരും പറയുന്നില്ല. അവര്‍ ഞങ്ങളുടെ അമ്മയും,പെങ്ങളും, ഭാര്യയും, മകളുമെക്കെയാണ് എന്നകാര്യം ആരും മറക്കരുത്. പക്ഷേ ശബരിമല ക്ഷേത്രത്തിന്മറ്റു ക്ഷേത്രങ്ങള്‍ക്കു ഇല്ലാത്ത ചില പ്രത്യേകതകള്‍ ഉണ്ട്.

പശ്ചിമഘട്ടത്തിലെ സഹ്യാദ്രിസാനുക്കളില്‍ സ്ഥിതി ചെയ്യുന്ന ഇതിഹാസങ്ങള്‍ മയങ്ങുന്നശബരിമലയില്‍ ഭഗവാന്റെ പുണ്യദര്‍ശനത്തിനായി പതിനെട്ടാംപടി കയറി അയ്യപ്പഭക്തന്മാര്‍ ശരണം വിളിയോടെ പോകുന്നത് മണ്ഡലകാലത്തെ ഒരുകാഴ്ചയാണ് . വൃശ്ചികമാസം ഒന്നാം തിയ്യതി പിറക്കുന്നതോടെ മണ്ഡലകാലം ആരംഭിക്കുകയായി.അയ്യപ്പന്റെ പൂങ്കാവനം എന്ന പേരിലറിയപ്പെടുന്ന അമ്പലപരിസരങ്ങളിലെ കാനന ശാന്തതയില്‍ തീര്‍ത്ഥാകരുടെ ശരണം വിളികൊണ്ട് ഭക്തി നിറഞ്ഞ് കവിയുന്നു. ശബരിമല സന്ദര്‍ശിക്കുന്ന ഭക്തന്മാര്‍ക്ക് കഠിനമായ വൃതാനുഷ്ഠാനം നിര്‍ബന്ധമാണ്.

സാധാരണ ഒരു അമ്പലത്തില്‍ പോകുന്നത് പോലെയല്ല ശബരിമലക്കു പോകുന്നത് എന്ന് വ്യക്തം.
വ്യത്യസമെന്തെന്നാല്‍ സാധാരണ അമ്പലങ്ങളില്‍ ഭക്തന്‍ ഭഗവാനെ കാണാന്‍ പോകുന്നു. പക്ഷേ ശബരിമലയില്‍ അങ്ങനെയല്ല. വെറും ഭക്തന്മാര്‍ക്ക് അവിടെ പ്രവേശനമില്ല. അവിടെ പോകണമെങ്കില്‍ ഭക്തന്‍ ആദ്യം ഭഗവാനാകണം. 41 ദിവസത്തെ ശാരീരികവും മാനസികവുമായ കഠിന പരിശ്രമത്താല്‍ മനസ്സാ വാചാ കര്‍മ്മണാ ഏതാണ്ട് ഭഗവാന്റെ അതേ തലത്തില്‍ എത്തിയവരാണ് ശബരിമലയില്‍ പോയി അയ്യപ്പനെ ദര്‍ശിക്കേണ്ടത്.

ദര്‍ശനം നല്‍കുന്ന ആളെയും ദര്‍ശനം സ്വീകരിക്കുന്ന ആളെയും അയ്യപ്പന്‍ എന്ന ഒരേ പേരിലാണ് അറിയപ്പെടുന്നത്.സന്നിധാനത്തിലേക്കുള്ള ഓരോ ചുവടിലും ശരണം വിളിക്കുന്ന തീര്‍ത്ഥാടകര്‍ അന്യോന്യം
സംബോധന ചെയ്യുന്നത് 'സ്വാമി' എന്നാണ്. അവരില്‍ ആരും അപരിചിതരല്ല.എല്ലാവരും ഈശ്വരന്റെ പ്രതിരൂപങ്ങല്‍. ഭഗവാനും ഭക്തനുമിടയില്‍ ഭേദങ്ങളില്ലാതാകുന്ന അദ്വൈതമാണത്രെ ശബരിമല തീര്‍ത്ഥാടനത്തിന്റെ സാരാംശം.അവിടെ വലിപ്പ ചെറുപ്പമോ, ജാതി, മത വ്യത്യാസങ്ങളോ ഒന്നുമില്ല.

അതായത് ഭഗവാന്‍ നമുക്ക് പിടി തരാതെ മുകളിലില്‍ ഒളിച്ചിരിക്കുന്ന ഒരു ആളല്ല എന്നും
അത് നമ്മളുടെ ഉള്ളില്‍ തന്നെ ഉള്ള ചൈതന്യമാണ് എന്നുംഈ തീര്‍ത്ഥാടനംനമ്മെ പഠിപ്പിക്കുന്നു.ഇരുമുടിക്കെട്ടുമായി പതിനെട്ടാം പടികള്‍ ചവുട്ടി കയറുന്ന ഭക്തര്‍ ശ്രീകോവിലിന്റെ മുകളില്‍ എഴുതിയിരിക്കുന്ന ഭഅതു നീയ്യാകുന്നു' എന്നര്‍ത്ഥമുള്ള ഭതത്വമസി''എന്ന വേദവാക്യമാണു കാണുന്നത്.നീ ആരേ അന്വേഷിക്കുന്നുവോ അത് നീയാണ്. ആ ശക്തി നിന്നില്‍ തന്നെ സ്ഥിതി ചെയ്യുന്നുവെന്നും ഈ സന്ദേശത്തിനു അര്‍ഥം കല്‍പ്പിക്കാം. ഭാരതീയ തത്വദര്‍ശനങ്ങള്‍ സാധാരണക്കാരനു മനസ്സിലാക്കാന്‍ പ്രയാസമാണ്. പലരും അവര വര്‍ക്ക് മനസ്സിലായത് പോലെ അതിനെ വ്യാഖാനിക്കുന്നത്കൊണ്ടാണ് നാനാര്‍ഥങ്ങള്‍ വന്നുചേരുന്നത്.

തത്ത്വമസി എന്ന തത്ത്വം പിന്തുടരുന്ന ലോകത്തിലെ ഒരേയൊരു ക്ഷേത്രമാണ് ശബരിമല.
ഇത് മനസ്സിലാക്കി വേണം അവിടെ പോകാന്‍.അതായത് ശബരിമലയില്‍ പോകാനുള്ള യോഗ്യത ജാതിയോ, മതമോ ഒന്നുമല്ല മറിച്ചു 41 ദിവസത്തെവൃതംകൊണ്ട് സ്വയം ഭഗവാനായി മാറുക എന്നത് മാത്രമാണ്.

പക്ഷേ അതിനുള്ള കഠിന പരിശ്രമത്തില്‍ പരമാവധി 28 ദിവസത്തിനപ്പുറത്തേക്ക് എത്താന്‍ പത്ത് വയസ്സിനും അമ്പതിനും ഇടക്കുള്ള സ്ത്രീകള്‍ക്ക് കഴിയാത്തത് കൊണ്ടാണ് അവര്‍ ഈ സാഹസത്തിന് മുതിരാത്തത്. കലാകാലങ്ങള്‍ ആയി നാം ഈ പാത പിന്‍തുടര്‍ന്ന് പോരുന്നു. ഇതിനെസ്ത്രീകളുടെ കുറവായി
തെറ്റിദ്ധരിക്കരുത്. അതുകൊണ്ടുപത്ത് വയസ്സിനും അമ്പതിനും ഇടക്കുള്ള സ്ത്രീകള്‍ക്ക് മാത്രമാണ് പ്രേവേശനം ഇല്ലാത്തത്. ഇതിനെ സ്ത്രികള്‍ക്ക് പ്രേവേശനം ഇല്ലാ എന്ന് പറയുന്നത് തെറ്റായ കാര്യമാണ്.

വളരെ ഗഹനവും അതേ സമയം നിസ്സാരമായി ചിന്തിച്ചാല്‍ മനസ്സിലാക്കാവുന്നതുമായ ഈ തത്വം അറിയാതെ ഇതിനെതിരെ പ്രതിഷേധിക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കാന്‍ ശ്രമിക്കുന്നത് പോലെയാണ്. ശബരിമല അല്ലാതു വളരെ അധികം ശാസ്താ ക്ഷേത്രങ്ങള്‍ കേരളത്തില്‍ ഉണ്ട് അവിടെയെല്ലാം സ്ത്രികള്‍ക്ക് പ്രേവേശനം ഉണ്ട്.
ശബരിമല ക്ഷേത്രം ജാതിമത ഭേദമെന്യെ എല്ലാവര്‍ക്കുമായി തുറന്നിരിക്കുന്നു.

സാഹോദര്യത്തിന്റേയും സമത്വത്തിന്റേയും പാഠമാണു്അയ്യപ്പന്‍ പഠിപ്പിക്കുന്നത്. സമാധാനവും, സന്തോഷവും, ജീവിതത്തിലുണ്ടാകുവാന്‍ സത്യവും, വിശ്വാസവും ഭക്തിയും, അറിവും ആവശ്യമാണെന്നു ശബരിമല തീര്‍ത്ഥാടകര്‍ മനസ്സിലാക്കുന്നു.അറിവില്ലായ്മയും, തെറ്റായ അറിവും മനുഷ്യരുടെ ശാപമാണ്. അറിവില്ലായ്മ സംശയങ്ങളെ ഉണ്ടാക്കുന്നു. അതുതന്നെയാണ് ശബരിമലയില്‍ സ്ത്രീകളെകയറ്റണമോ വേണ്ടയോ എന്ന തര്‍ക്കത്തിന് കാരണവും.
Join WhatsApp News
observer 2018-07-27 19:28:59
പണ്ട് സ്ത്രീകള്‍ക്ക് മാറു മറക്കാന്‍ പാടില്ലായിരുന്നു. അതും ആചാരമായിരുന്നു. ഇന്നോ? 
ലോജിക് 2018-07-27 19:43:29
ഹെന്താ ഉണ്ണിത്താന്റെ ഒരു ലോജിക്! സ്വാമി ശരണം.
ഒരു അയ്യപ്പ ഭക്തൻ 2018-07-27 20:12:06
എന്താണ് അവർ പ്രസവിക്കുമോ ? എങ്കിൽ അയ്യപ്പന്മാരായിരിക്കും അതിനു ഉത്തരവാദികൾ . സ്ത്രീകളെ മുട്ടി ഉരുമി അയ്യപ്പനെ മാത്രം ധ്യാനിച്ച് ശബരിമല കേറാൻ പഠിക്കണം . കക്ഷത്തിൽ ഇരിക്കുന്നത് പോകുകയും അരുത് ഉത്തരത്തേൽ ഇരിക്കുന്നത് എടുക്കുകയും വേണം എന്ന നിലപാട് കൊള്ളില്ല 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക