Image

ഫുട്‌ബോള്‍ താരം കാലിയ കുലോത്തുങ്കന്‍ ബൈക്കപകടത്തില്‍ മരിച്ചു

Published on 28 July, 2018
ഫുട്‌ബോള്‍ താരം കാലിയ കുലോത്തുങ്കന്‍ ബൈക്കപകടത്തില്‍ മരിച്ചു
തഞ്ചാവൂര്‍: മുന്‍ വിവാ കേരള താരമായിരുന്ന മധ്യനിരക്കാരന്‍ കാലിയ കുലോത്തുങ്കന്‍ ബൈക്ക്‌ അപടകടത്തില്‍ മരണപ്പെട്ടു. 40 വയസ്സായിരുന്നു. മോഹന്‍ ബഗാന്‍ ഈസ്റ്റ്‌ ബംഗാള്‍ തുടങ്ങി ഇന്ത്യയിലെ പ്രമുഖ ക്ലബുകള്‍ക്കായും കളിച്ചിട്ടുണ്ട്‌. തമിഴ്‌നാട്‌ തഞ്ചാവൂര്‍ സ്വദേശിയാണ്‌. 2010 മുതല്‍ 2012 വരെ കേരളത്തിന്റെ ഐലീഗ്‌ ക്ലബായ വിവാ കേരള മിഡ്‌ഫീല്‍ഡിന്റെ ഭാഗമായിരുന്നു.

1973ല്‍ ആദ്യമായി സന്തോഷ്‌ ട്രോഫി നേടിയ ടീമിലെ അംഗമായിരുന്നു. കൊല്‍ക്കത്തയിലെ പ്രമുഖ ക്ലബ്ബുകളായ ഈസ്റ്റ്‌ ബംഗാള്‍, മോഹന്‍ ബഗാന്‍, മുഹമ്മദന്‍സ്‌ എന്നിവയ്‌ക്ക്‌ വേണ്ടി കളിച്ചിട്ടുണ്ട്‌. 2009ലെ ചെന്നൈ സന്തോഷ്‌ ട്രോഫിയിലാണ്‌ അദ്ദേഹം തമിഴ്‌നാടിനെ നയിച്ചത്‌. 2003ല്‍ ഈസ്റ്റ്‌ ബംഗാള്‍ ആസിയാന്‍ ക്ലബ്‌ ഫുട്‌ബാളില്‍ ജേതാക്കളായപ്പോഴും ടീമില്‍ ഈ മിഡ്‌ഫീല്‍ഡറുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നു.

2002നും 2010നും ഇടക്കാണ്‌ കൊല്‍ക്കത്തയിലെ വമ്‌ബന്മാര്‍ക്ക്‌ കുലോതുംഗന്‍ കളിച്ചിരുന്നത്‌. ആദ്യം മൂന്ന്‌ വര്‍ഷത്തോളം ഈസ്റ്റ്‌ ബംഗാളിനായും പിന്നീട്‌ രണ്ട്‌ സീസണുകളില്‍ മൊഹമ്മദന്‍ സ്‌പോര്‍ടിംഗിനായും കളിച്ചു. ഒരു സീസണില്‍ മോഹന്‍ ബഗാനിലും കളിച്ചു. ഭവാനിപൂര്‍ എഫ്‌ സി ആയിരുന്നു കുലോതുംഗന്റെ അവസാന ക്ലബ്‌. സെക്കന്‍ഡ്‌ ഡിവിഷനില്‍ ഭവാനിക്കായി കളിച്ച ശേഷം താരം വിരമിക്കുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക