Image

ഡബ്ല്യുസിസിയുടെ പ്രതികരണത്തില്‍ കടുത്ത അതൃപ്തി അറിയിച്ച് ജസ്റ്റിസ് ഹേമ കമ്മീഷന്‍

Published on 28 July, 2018
ഡബ്ല്യുസിസിയുടെ പ്രതികരണത്തില്‍ കടുത്ത അതൃപ്തി അറിയിച്ച് ജസ്റ്റിസ് ഹേമ കമ്മീഷന്‍
ഡബ്ല്യുസിസിയുടെ പ്രതികരണത്തില്‍ കടുത്ത അതൃപ്തി അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ജസ്റ്റിസ് ഹേമ കമ്മീഷന്‍. സിനിമാ മേഖലയിലെ പ്രശ്‌നങ്ങളെ കുറിച്ചുള്ള സംഘടനയുടെ ചോദ്യങ്ങളോട് ഡബ്ല്യുസിസി പ്രതികരിക്കുന്നില്ലെന്നാണ് കമ്മീഷന്‍ ആരോപിക്കുന്നത്. ഡബ്ല്യുസിസി അംഗങ്ങളായ 30 പേര്‍ക്ക് കമ്മീഷന്‍ 15 കാര്യങ്ങള്‍ ഉള്‍പ്പെടുത്തി ചോദ്യാവലി നല്‍കിയിരുന്നു. എന്നാല്‍ ഇതിനോട് ഇതുവരെ അനുകൂലമായി പ്രതികരിക്കാന്‍ വനിതാ താരങ്ങള്‍ തയ്യാറായിട്ടില്ല.ജൂലായ് പത്തിനകം പൂരിപ്പിച്ച് നല്‍കണമെന്നായിരുന്നു കമ്മീഷന്‍ ഡബ്ല്യുസിസിയോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഈ സമയത്തിനകം ഒരാള്‍ പോലും ഇത് പൂരിപ്പിച്ച് നല്‍കിയില്ല. അതിന് ശേഷം പത്തുദിവസം കൂടി സമയം നീട്ടി നല്‍കിയപ്പോഴാണ് പത്തുപേര്‍ ചോദ്യാവലി പൂര്‍ത്തീകരിച്ച് തിരികെ ഏല്‍പ്പിച്ചത്. എന്നാല്‍ ബാക്കിയുള്ളവരൊന്നും ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല. നടി പാര്‍വതിയും ഇതില്‍ ഉള്‍പ്പെടുമെന്നാണ് സൂചന. അവര്‍ വിദേശത്തായതിനാല്‍ പൂരിപ്പിച്ച് നല്‍കിയില്ലെന്നാണ് റിപ്പോര്‍ട്ട്.

ലഭിച്ച ചോദ്യാവലി ഉപയോഗിച്ച് മറ്റു നടപടികളിലേക്ക് നീങ്ങുമെന്നും വിഷയത്തില്‍ ഉടന്‍ തന്നെ ഡബ്ല്യുസിസിയുമായി ചര്‍ച്ച നടത്തുമെന്നും ഹേമ കമ്മീഷന്‍ അറിയിച്ചു. പ്രതികരണത്തിലെ അതൃപ്തി അറിയിച്ച് കൊണ്ട് സംഘടനയ്ക്ക് കമ്മീഷന്‍ ഇമെയിന്‍ അയച്ചിട്ടുണ്ട്. അതേസമയം രമ്യാ നമ്പീശന്‍, റിമാ കല്ലിങ്കല്‍, ബീനാ പോള്‍ പത്മപ്രിയ, എന്നിവര്‍ മാത്രമാണ് ചോദ്യാവലിക്ക് മറുപടി നല്‍കിയത്. ബാക്കിയുള്ളവരെ കുറിച്ച് അറിയില്ലെന്നാണ് കമ്മീഷന്റെ നിലപാട്.സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹാരം കാണാന്‍ ഡബ്ല്യുസിസി അംഗങ്ങള്‍ തന്നെ ആവശ്യപ്പെട്ടത് കൊണ്ടാണ് സര്‍ക്കാര്‍ ഹേമ കമ്മീഷനെ ഇതിനായി ചുമതലപ്പെടുത്തിയത്. നേരത്തെ ആറു മാസത്തിന് ശേഷവും കമ്മീഷന്‍ റിപ്പോര്‍ട്ടുകളൊന്നും സമര്‍പ്പിച്ചില്ലെന്ന് കാണിച്ച് സംഘടന മുഖ്യമന്ത്രിക്ക് പരാതിയും നല്‍കിയിരുന്നു. എന്നാല്‍ ഡബ്ല്യുസിസി പറയുന്നത് പോലെ ചെയ്യാനല്ല, സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാനാണ് കമ്മീഷനെന്നും ജസ്റ്റിസ് ഹേമ പറഞ്ഞിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക