Image

ഹനാന്‍ മാത്രമല്ല, ഞാനും സൈബര്‍ ആക്രമണത്തിന്റെ ഇരയാണ്: മീനാക്ഷി

Published on 29 July, 2018
ഹനാന്‍ മാത്രമല്ല, ഞാനും സൈബര്‍ ആക്രമണത്തിന്റെ ഇരയാണ്: മീനാക്ഷി
ഹനാന്‍ എന്ന പെണ്‍കുട്ടി നേരിട്ട സൈബര്‍ അക്രമണങ്ങളും തുടര്‍ന്നുണ്ടായ വിവാദങ്ങളും കെട്ടടങ്ങി തുടങ്ങിയതേയുള്ളു. ഇത്തരം സൈബര്‍ ആക്രമണങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പതിവാണ്. നടിമാര്‍ക്ക് നേരെ നിരവധി തവണ ഇത്തരം സൈബര്‍ ആക്രമണം ഉണ്ടായിട്ടുണ്ട്.
താനും ഇത്തരത്തില്‍ സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്ന് ബാലതാരം മീനാക്ഷി. അമര്‍ അക്ബര്‍ അന്തോണിയിലൂടെ ബിഗ് സ്‌ക്രീനില്‍ അരങ്ങേറ്റം കുറിച്ച മീനാക്ഷി മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മീനാക്ഷി. തന്റെ പേരില്‍ ഫേക്ക് അകൗണ്ട് ഉണ്ടാക്കി തന്നെ അവഹേളിക്കുന്നുവെന്നാണ് മീനാക്ഷിയുടെ പരാതി.
ആ ഫേസ്ബുക് പേജില്‍ വന്നുനിറയുന്നത് അശ്ലീല കമന്റുകളുമാണ്. മീനാക്ഷി മീനു എന്നു പേരിലുള്ള പേജില്‍ നിറയെ മീനാക്ഷിയുടെ ഫോട്ടോഷോപ്പ് ചെയ്തു വികലമാക്കിയ ചിത്രങ്ങളാണ്. അതിനു ചുവട്ടില്‍ വന്നുനിറയുന്ന കമന്റുകള്‍ വളരെ അശ്ലീലമാണ് .
മീനാക്ഷിക്ക് മാത്രമല്ല, ബേബി അനഘ, ബേബി എസ്തര്‍, ബേബി നയന്‍താര തുടങ്ങി സിനിമയില്‍ പ്രശസ്തരായ ഒട്ടുമിക്ക ബാലതാരങ്ങളുടെയും പേരുകളില്‍ ഇത്തരം വ്യാജ പ്രൊഫൈലുകള്‍ നിരവധിയാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക