Image

മീന്‍ വില്‍പ്പന നടത്തിയ ഹനാനെ സോഷ്യല്‍ മീഡിയയിലൂടെ ആക്ഷേപിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

Published on 29 July, 2018
മീന്‍ വില്‍പ്പന നടത്തിയ ഹനാനെ സോഷ്യല്‍ മീഡിയയിലൂടെ ആക്ഷേപിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍
മീന്‍ വില്‍പ്പന നടത്തിയ ഹനാനെ സോഷ്യല്‍ മീഡിയയിലൂടെ ആക്ഷേപിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. ഗുരുവായൂര്‍ പുന്നയൂര്‍കുളം ചെറായി സ്വദേശി വിശ്വനാഥനെയാണ് (36) ഗുരുവായൂര്‍ പോലീസ് അറസ്റ്റ് രാവിലെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത ഇയാളെ കേസ് അന്വേഷിക്കുന്ന കൊച്ചി പാലാരിവട്ടം പോലീസിന് കൈമാറി.

സ്വന്തം വിദ്യാഭ്യാസ ചെലവിനും കുടുംബ കാര്യങ്ങള്‍ നോക്കിനടത്താനും വേണ്ടി യൂണിഫോമില്‍ മീന്‍വില്‍പ്പന നടത്തിയ ഹനാന്‍ എന്ന പെണ്‍കുട്ടിയെ സാമൂഹ്യമാധ്യമങ്ങള്‍ വഴി ആക്ഷേപിച്ചതിനാണ് കേസ്. ഈ കേസിലെ രണ്ടാമത്തെ അറസ്റ്റാണിത്. ആക്ഷേപിച്ച സംഭവത്തില്‍ നടപടി തുടരുകയാണ്. വരുദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടായേക്കും. 

അറസ്റ്റിലായ വിശ്വനാഥന്‍ ഫോണ്‍ കാണാതായെന്ന് കാട്ടി രണ്ടു ദിവസം മുമ്പ് പാരാതി നല്‍കിയിരുന്നു. പിന്നാലെ ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. തുടര്‍ന്നാണ് സംശയം തോന്നിയ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഹനാനെ അധിക്ഷേപിച്ച സംഭവത്തില്‍ വയനാട് സ്വദേശി നൂറുദ്ദീന്‍ ഷെയ്ഖിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ഇയാളെ പിന്നീട് വിട്ടയച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക