Image

തല ഒരിടത്ത്, ഉടല്‍ വേറൊരിടത്ത്; ഈ പോസ്റ്റര്‍ ഒട്ടിച്ചവന് നല്ലതു മാത്രം വരുത്തണേ എന്ന് ടോവിനോ

Published on 29 July, 2018
തല ഒരിടത്ത്, ഉടല്‍ വേറൊരിടത്ത്; ഈ പോസ്റ്റര്‍ ഒട്ടിച്ചവന് നല്ലതു മാത്രം വരുത്തണേ എന്ന് ടോവിനോ

ടോവിനോ തോമസ് നായകനായ വിഷ്ണു നാരായണന്‍ ചിത്രം മറഡോണ  മികച്ച അഭിപ്രായം നേടി തിയ്യേറ്ററുകളില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ്. പടത്തിന്റെ ഒരു പോസ്റ്റര്‍ കണ്ട്  വ്യത്യസ്തമായ സിനിമയാകുമെന്നും കാണണമെന്ന് പറഞ്ഞ് ഒരു ആരാധകന്‍ ഫെയ്‌സ്ബുക്ക് കൂട്ടായ്മയായ സിനിമ പാരഡൈസോ ക്ലബില്‍ പങ്കുവച്ച ചിത്രവും അത് ഷെയര്‍ ചെയ്തുകൊണ്ട് ടോവിനോ നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.  പടത്തെ പറ്റി പോസറ്റീവ് റിവ്യൂ ആണ് കേട്ടത് , ഇപ്പൊ ഈ പോസ്റ്റര്‍ കണ്ടപ്പോള്‍ മനസിലായി വളരെ വ്യത്യസ്തമായ ചിത്രമാണ്..ഇന്ന് കാണണമെന്നാണ് ഒരു ആരാധകന്‍ ഈ പോസ്റ്റര്‍ ഷെയര്‍ ചെയ്ത് കൊണ്ട് കുറിച്ചത്.

പോസ്റ്ററില്‍ ടോവിനോയുടെ തലയും ഉടലും വെവ്വേറെയിടത്താണ്. അതാണ് ചിത്രത്തിന്റെ വ്യത്യസ്തത സൂചിപ്പിക്കുന്നതായി ആരാധകന്‍ തെറ്റിദ്ധരിച്ചത്.

അതെ.. മറഡോണ 'തലതെറിച്ചൊരു' തലവനാ...ഇനിയും ഉരണ്ടാല്‍ ചെളി പുരളും, എന്നായിരുന്നു ടോവിനോ ഇതിനു നല്‍കിയ മറുപടി ഒപ്പം ഈ പോസ്റ്റര്‍ ഇങ്ങനെ ഒട്ടിച്ചവന് നല്ലതു മാത്രം വരുത്തണേ ! ദൈവമേ എന്ന് പ്രാര്‍ഥിക്കുന്നുമുണ്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക