Image

ഒരു രാത്രി തിരുത്തിയ ആയുസ്സിന്റെ ചരിത്രം! വരുന്നു, ദുല്‍ഖറിന്റെ 'കുറുപ്പ്'

Published on 29 July, 2018
ഒരു രാത്രി തിരുത്തിയ ആയുസ്സിന്റെ ചരിത്രം! വരുന്നു, ദുല്‍ഖറിന്റെ 'കുറുപ്പ്'

ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന കുറുപ്പ് സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ദുല്‍ഖറിന്റെ പിറന്നാള്‍ ദിനമായിരുന്നു കഴിഞ്ഞ ദിവസം. താരത്തിന് സമ്മാനമായാണ് അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടത്.  ദുല്‍ഖറിന്റെ ആദ്യ ചിത്രമായ സെക്കന്റ് ഷോയുടെ സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനാണ് കുറുപ്പ് സിനിമ സംവിധാനം ചെയ്യുന്നു. 

ഒരു രാത്രി തിരുത്തിയ ആയുസ്സിന്റെ ചരിത്രം എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. 33 വര്‍ഷമായി കേരളം തിരയുന്ന പിടികിട്ടാപ്പുളളി സുകുമാര കുറുപ്പിന്റെ വേഷത്തിലാണ് ദുല്‍ഖര്‍ ചിത്രത്തിലെത്തുന്നത്. ചിത്രത്തിലെ മറ്റു താരങ്ങളെക്കുറിച്ചുളള വിവരങ്ങളൊന്നും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടില്ല.

സുകുമാര കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി നിരവധി സിനിമകള്‍ ഇതിനു മുന്‍പും വെള്ളിത്തിരയിലെത്തിയിട്ടുണ്ട്. 1984 ല്‍ പുറത്തിറങ്ങിയ എന്‍എച്ച് 47 ആയിരുന്നു അതില്‍ ശ്രദ്ധേയം. ബേബി സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ടിജി രവിയായിരുന്നു കുറുപ്പിന്റെ വേഷം ചെയ്തത്.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക