Image

പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട്‌ മുന്‍ ഡയറക്ടര്‍ ജോണ്‍ ശങ്കരമംഗലം അന്തരിച്ചു

Published on 30 July, 2018
പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട്‌ മുന്‍ ഡയറക്ടര്‍ ജോണ്‍ ശങ്കരമംഗലം അന്തരിച്ചു
കൊച്ചി: പ്രശസ്‌ത ചലച്ചിത്രകാരനും പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ മുന്‍ ഡയറക്ടറായിരുന്ന ജോണ്‍ ശങ്കരമംഗലം (84) അന്തരിച്ചു. പത്തനംതിട്ട ഇരവിപേരൂര്‍ സ്വദേശിയാണ്‌.

പത്തൊന്‍പതാം വയസ്സില്‍ ക്രിസ്‌ത്യന്‍ കോളേജില്‍ അധ്യാപകവുകയും പിന്നീട്‌ ഈ ജോലി രാജിവച്ച്‌ പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന്‌ തിരക്കഥാരചനയിലും സംവിധാനത്തിലും ഒന്നാം റാങ്കോടെ ഡിപ്ലോമ നേടി. പഠനകാലത്ത്‌ തന്നെ നാടകരചനയില്‍ സജീവമായിരുന്നു. ജയശ്രീ എന്ന തമിഴ്‌ ചിത്രത്തിന്‌ കഥയെഴുതിയാണ്‌ സിനിമാരംഗത്തേയ്‌ക്കുവന്നത്‌. ഫിലിം ഡിവിഷനും സംസ്ഥാന സര്‍ക്കാരിനും വേണ്ടി നിരവധി ഡോക്യുമെന്ററികള്‍ നിര്‍മിച്ചിട്ടുണ്ട്‌.

പരീക്ഷണ സിനിമകളിലൂടെയാണ്‌ ചലച്ചിത്രലോകത്ത്‌ സാന്നിദ്ധ്യം അറിയിച്ച ജോണിന്‌ നാല്‌ തവണ രജത കമലവും നാല്‌ തവണ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്‌. അവള്‍ അല്‍പം വൈകിപ്പോയി, ജന്മഭൂമി, സമാന്തരം, സാരാംശം എന്നിവയാണ്‌ സംവിധാനം ചെയ്‌ത ചിത്രങ്ങള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക