ഡബ്ലിന്‍: ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ ആത്മശരീരത്തോടെ സ്വര്‍ഗത്തിലേക്ക് കരേറ്റപെട്ടതിനെ അനുസ്മരിച്ച് മാതാവിന്റെ സ്വര്‍ഗാരോപണ തിരുനാള്‍ ഓഗസ്റ്റ് 15ന് ഫിന്‍ഗ്ലാസ്
St. Cansis പള്ളിയില്‍ വൈകുന്നേരം 5.30ന് ആഘോഷിക്കുന്നു.
ആഘോഷമായ തിരുനാള്‍ തിരുക്കര്‍മങ്ങള്‍ക്ക് ഫാ. ആന്റണി നല്ലുകുന്നേല്‍ മുഖ്യ കാര്‍മികത്വം വഹിക്കും.
തുടര്‍ന്നു കന്യാമറിയത്തിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും ലദീഞ്ഞും തിരുനാള്‍ നേര്‍ച്ചയും നടക്കും.
അന്നേദിവസം ആരാധന സമൂഹത്തിലെ എല്ലാ മേരി നാമധാരികളെയും സമര്‍പ്പിച്ചു പ്രാര്‍ഥന ഉണ്ടായിരിക്കും.
9 മാസ് സെന്ററുകളില്‍ നിന്നും മുഴുവന്‍ കത്തോലിക്കാവിശ്വാസികളേയും നമ്മുടെ വിശ്വാസ സുകൃത ജീവിതങ്ങളില്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കുവാനും പരിശുദ്ധ അമ്മയോട് ചേര്‍ന്ന് സമൃദ്ധമായ ദൈവാനുഗ്രഹത്തിനായി പ്രാര്‍ഥിക്കുവാനും ഡബ്ലിന്‍ സീറോ മലബാര്‍ സഭ ചാപ്ലൈന്സ് ഫാ.ജോസ് ഭരണിക്കുളങ്ങര, ഫാ. ആന്റണി ചീരംവേലില്‍, ഫാ. ക്ലമന്റ് പാടത്തുപറന്പില് എന്നിവര്‍ സ്വാഗതം ചെയ്തു.
റിപ്പോര്‍ട്ട് : മജ്ജു പേയ്ക്കല്‍