Image

വലിയ നോമ്പില്‍ കുട്ടികള്‍ക്ക്‌ ഡോളറും കടുകുമണിയും

ജോസ്‌ കണിയാലി Published on 29 March, 2012
വലിയ നോമ്പില്‍ കുട്ടികള്‍ക്ക്‌ ഡോളറും കടുകുമണിയും
ന്യൂയോര്‍ക്ക്‌: വലിയ നോമ്പ്‌ പ്രമാണിച്ച്‌ റോക്‌ലന്‍ഡിലെ സെന്റ്‌മേരീസ്‌ ദേവാലയത്തില്‍ കുട്ടികള്‍ക്കായി രണ്ടു നൂതന പരിപാടികള്‍. സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ ഒരു ഡോളര്‍ വീതം പളളിയില്‍ നിന്ന്‌ നല്‍കിയതാണ്‌ ഒന്ന്‌. ഈസ്‌റ്റര്‍ കഴിഞ്ഞുളള ആദ്യ ഞായറാഴ്‌ച ഇതു പരമാവധി വര്‍ധിപ്പിച്ച്‌ തിരിച്ചെത്തിക്കുകയെന്നതാണ്‌ കുട്ടികള്‍ ചെയ്യേണ്ടത്‌. കിട്ടുന്ന തുക പാവങ്ങള്‍ക്കായി നല്‍കും.

ഇതേപോലെ തന്നെ കടുകുമണികളും കുട്ടികള്‍ക്ക്‌ കൊടുത്തുവിട്ടു. അവ വീട്ടില്‍ നട്ടുവളര്‍ത്തി ആ ചെടികള്‍ പളളിയില്‍ കൊണ്ടുവരണം. കടുകുമണികള്‍ ദൈവരാജ്യത്തെ അനുസ്‌മരിപ്പിക്കുന്നു.

നോമ്പു പ്രമാണിച്ച്‌ പളളിയില്‍ നിന്നുളള 36 യുവാക്കള്‍ ധ്യാനത്തില്‍ പങ്കെടുത്തു. ഫാ. എബ്രഹാം വല്ലയില്‍, ഫാ. ജോസഫ്‌ കുഴിച്ചാലില്‍, വികാരി ഫാ. തദ്ദേവൂസ്‌ അരവിന്ദത്ത്‌ എന്നിവര്‍ നേതൃത്വം നല്‍കിയ ധ്യാനത്തില്‍ ജീസസ്‌ യൂത്ത്‌ ടീം ലീഡര്‍ ബ്രയന്‍ മുണ്ടന്‍ ചിറയും അഭിസംബോധന ചെയ്‌തു. റിബേക്ക വയലുങ്കല്‍, ജോര്‍ജ്‌ മുണ്ടന്‍ചിറ എന്നിവ രായിരുന്നു കോഓര്‍ഡിനേറ്റേഴ്‌സ്‌.

പെസഹാ വ്യാഴാഴ്‌ച (ഏപ്രില്‍ 5) എട്ടുമണിക്ക്‌ കാല്‍ കഴുകല്‍ ശുശ്രൂഷ നടക്കും. പു തുതായി പളളിയില്‍ അംഗത്വമെടുത്ത 12 പേരുടെ കാലുകള്‍ വികാരി ഫാ. തദ്ദേവൂസ്‌ അരവിന്ദത്ത്‌ കഴുകും. തുടര്‍ന്ന്‌ സര്‍വീസും അപ്പം മുറിക്കല്‍ ശുശ്രൂഷയും.

ദുഖ വെളളിയാഴ്‌ച ബൈബിള്‍ പാരായണം, കുരിശിന്റെ വഴി, വിലാപയാത്ര. വൈകിട്ട്‌ എട്ടുമണി.

ദുഖ ശനിയാഴ്‌ച രാവിലെ ഒമ്പതിന്‌ ചടങ്ങുകള്‍ ആരംഭിക്കും. ഈസ്‌റ്റര്‍ സര്‍വീസും കുര്‍ബാനയും. വൈകിട്ട്‌ 11 മണി. ഇസ്‌റ്റര്‍ ഞായറാഴ്‌ച കുര്‍ബാന രാവിലെ 11.30 ന്‌.
വലിയ നോമ്പില്‍ കുട്ടികള്‍ക്ക്‌ ഡോളറും കടുകുമണിയും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക