Image

അസമില്‍ പൗരത്വരേഖയില്‍ നിന്ന്‌ പുറത്തായവര്‍ക്കെതിരെ നടപടി എടുക്കരുതെന്ന്‌ സുപ്രീം കോടതി

Published on 31 July, 2018
അസമില്‍ പൗരത്വരേഖയില്‍ നിന്ന്‌ പുറത്തായവര്‍ക്കെതിരെ നടപടി എടുക്കരുതെന്ന്‌ സുപ്രീം കോടതി


കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ രേഖയില്‍ നിന്നും പുറത്തായ അസമിലെ 40 ലക്ഷം പേര്‍ക്കെതിരെ യാതൊരു നടപടിയും എടുക്കരുതെന്ന്‌ സുപ്രീം കോടതി. കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ പുറത്തിറക്കിയ അസമിലെ പൗരന്മാരുടെ ദേശീയ രജിസ്റ്ററിലാണ്‌ (എന്‍ ആര്‍ സി )40, 41 ലക്ഷം പേര്‍ സാങ്കേതീകമായി ഇന്ത്യക്കാരല്ലാതായത്‌. രജിസ്‌ട്രേഷന്റെ അന്തിമ കരടു പട്ടികയെച്ചൊല്ലിയുണ്ടായ പ്രതിപക്ഷ ബഹളത്തില്‍ രാജ്യസഭ ഇന്നലെ സ്‌തംഭിച്ചു. ലോക്‌സഭയിലും തൃണമൂല്‍ കോണ്‍ഗ്രസ്‌ വിഷയം ഉന്നയിച്ചു.

അതിര്‍ത്തി സംസ്ഥാനമായ അസമില്‍ ബംഗ്ലാദേശില്‍ നിന്നും മറ്റ്‌ അയല്‍രാജ്യങ്ങളില്‍ നിന്നും വ്യാപകമായ അനധികൃത കുടിയേറ്റങ്ങളുണ്ടെന്നും ഇത്‌ വന്‍ പ്രത്യാഘാതങ്ങളുണ്ടാക്കുന്നുണ്ടെന്നുമാണ്‌ കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക