Image

ഒടിഞ്ഞത് ശൈവമല്ല ;അഹന്തയാണ് (രാമായണ ചിന്തകള്‍ 12 : അനില്‍ പെണ്ണുക്കര)

അനില്‍ പെണ്ണുക്കര) Published on 31 July, 2018
ഒടിഞ്ഞത് ശൈവമല്ല ;അഹന്തയാണ് (രാമായണ ചിന്തകള്‍ 12 : അനില്‍ പെണ്ണുക്കര)
സീതാസ്വയംവരം കഴിഞ്ഞു മടങ്ങുന്ന ശ്രീരാമാദികളെ വഴി തടഞ്ഞ് സാക്ഷാല്‍ പരശുരാമന്‍ ശൈവ ചാപം കുലയ്ക്കുവാന്‍ വെല്ലുവിളിക്കുന്ന രംഗം രാമായണത്തിലെ മറ്റൊരു ശ്രദ്ധേയമായ മുഹുര്‍ത്തമാണ്.

ക്ഷത്രിയ കുലത്തെ കൊന്നു മുടിച്ച ഭാര്‍ഗ്ഗവരാമന്‍ പറയുന്നത് 'താനൊഴിഞ്ഞുണ്ടോ മറ്റൊരു രാമന്‍ ത്രിഭുവനത്തിങ്കല്‍' എന്ന അഹംഭാവത്തിലാണ് .അച്ഛന്റെ ആഞ്ജാനുസരണം മാതാവിനെ വധിച്ചും പിതൃതുഷ്ടിയില്‍ അമ്മയെ ജീവിപ്പിച്ചു മാതാപിതാക്കള്‍ക്ക് വശംവദനനായി, വിധേയനായി ജീവിക്കേണ്ട മാതൃകയാണ് അദ്ദേഹം .
ക്ഷത്രിയ വംശം ചെയ്ത ഹുങ്കില്‍ കേവലം ബാലനായ രാമനെ വെല്ലുവിളിക്കുകയാണ് ഭാര്‍ഗവരാമന്‍.

ബ്രഹ്മാസ്ത്ര പടുവായ ഭാര്‍ഗവരാമന്‍ ഇവിടെ നില്‍ക്കുന്നത് വെറുമൊരു മനുഷ്യന്റെ നിലവാരംകെട്ട   നിലയിലാണ്. എന്നാല്‍ ശ്രീരാമനാകട്ടെ ഞാന്‍ അശക്തനാണെങ്കിലും മാനിക്കപ്പെടേണ്ട അങ്ങയുടെ വാക്കുകള്‍ അനുസരിക്കാം എന്ന് എളിമയോടെ സംസാരിക്കുന്നു. ഒരേ തേജസിന്റെ രണ്ട് അവതാരങ്ങള്‍ രണ്ട് വശങ്ങളില്‍ നിന്നും മത്സരിക്കുന്നു.

ക്ഷത്രിയ വംശത്തെ മുഴുവനായും ഇല്ലായ്മ ചെയ്ത് ഖ്യാതിയും ഭീതിയും നിറച്ചിരിക്കുന്ന ഭാര്‍ഗവരാമന്റെ ശൈവ ചാപം ബാലനായ ശ്രീരാമന്‍ ഖണ്ഡിക്കുമ്പോള്‍ ആ ഗര്‍വ്വം നശിക്കുന്നു.

ഒരാള്‍ക്കും എക്കാലവും ചോദ്യം ചെയ്യപ്പെടാതെ വാഴാന്‍ ആവിലെന്നെ സന്ദേശമാണ് ഭാര്‍ഗ്ഗവ ശമനം നല്‍കുന്നത്. അത്തരം അഹന്തകള്‍ നിസ്സാരമായി പ്രതീക്ഷിക്കാത്ത സമയത്ത് ഇല്ലാതാകും. ബാലനായ രാമന്റെ മുന്നില്‍ പരാജയപ്പെട്ട പരശുരാമന്‍  കൊടികുത്തി വാഴുന്ന അഹന്തകളുടെ ദാരുണമായ പതനത്തിലേക്ക് വിരല്‍ ചൂണ്ടുന്നു.

ഒടിഞ്ഞത് ശൈവമല്ല ;അഹന്തയാണ് (രാമായണ ചിന്തകള്‍ 12 : അനില്‍ പെണ്ണുക്കര)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക