Image

കുമ്പസാരം ആരോട്? (ബി ജോണ്‍ കുന്തറ)

Published on 31 July, 2018
കുമ്പസാരം ആരോട്? (ബി ജോണ്‍ കുന്തറ)
നാം തെറ്റുകള്‍ ചെയ്തുവെങ്കില്‍ ആരോടതേറ്റു പറയണം ക്ഷമ ചോദിക്കണം? നമ്മുടെ പ്രവര്‍ത്തികളില്‍നിന്നും കഷ്ടത അനുഭവിച്ച വ്യക്തിയോടോഅതോ ഒരുകൂട്ടില്‍കയറിയിരിക്കുന്ന കുപ്പായത്തോടോ? പുതിയ നിയമത്തില്‍ പറയുന്നുണ്ട് ആരോട് തെറ്റു ചെയ്തുവോ അയാളുടടുത്തുചെന്നു മാപ്പ് യാജിക്കണം അതിനുശേഷം ശേഷം ഈശ്വരന്‍റ്റെ മുന്നിലെത്തൂ.ദൈവത്തോട് നമ്മുടെ തെറ്റുകളേറ്റു പറയുന്നതിന് ഒരിടനിലക്കാരന്‍റ്റെ ആവശ്യമെന്ത്?

പിന്നാര് ഈ അച്ചന്മാര്‍ക്കു കുറ്റങ്ങള്‍ കേള്‍ക്കുന്നതിനും ഷമിക്കുന്നതിനും അധികാരങ്ങള്‍ നല്‍കി? ഈ അടുത്ത കാലങ്ങളില്‍ കേരളത്തില്‍ മാത്രമല്ല മറ്റു രാജ്യങ്ങളിലും അച്ചന്മാര്‍ കുമ്പസാരക്കൂടുകളെ മുതലെടുത്തു സ്ത്രീകളോട് കാണിക്കുന്ന ആഭാസത്തരങ്ങള്‍ പുറത്തുവന്നിരിക്കുന്നു.ഒരു വ്യക്തിയുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുന്ന ഒരു ഡോക്ടര്‍, വക്കീല്‍, ഇവര്‍, ഓരോ ഭരണവും നടപ്പില്‍ വരുത്തിയിട്ടുള്ള നിയമങ്ങള്‍ അനുസരിക്കണം. എന്നാല്‍ ഒരു പുരോഹിതനേയോ ആരു നിയന്ധ്രിക്കുന്നു? വേലിതന്നെ വിളവുതിന്നുന്ന സബ്രദായമല്ലെ നാം കാണുന്നത്,

വത്തിക്കാനില്‍ ഒരു കന്യാസ്ത്രി വെളിപ്പെടുത്തുന്നു ഇനിമുതല്‍ കുമ്പസാരക്കൂട്ടിലേയ്ക്കില്ല എന്ന്. ഇവരെ ഒരു പുരോഹിതന്‍ പീഡിപ്പിച്ചു അതുനടന്നസമയം, ഇത് മഠാദ്ധ്യക്ഷയോട് പറഞ്ഞുവെങ്കിലും മുകളിലുള്ളവര്‍ ഈ സിസ്റ്ററിനെ നിര്‍ബന്ധിച്ചു ഈ സംഭവം മൂടിവ്യപ്പിച്ചു . ആ വേദന ഈ സ്ത്രീ വര്‍ഷങ്ങളോളം കൊണ്ടുനടന്നു.

എ.പി .(അസോസിയേറ്റഡ് പ്രസ്) നടത്തിയ ഒരന്വേഷണത്തില്‍ കണ്ടിരിക്കുന്നു ഈ ദുര്വ്വിോനിയോഗം കത്തോലിക്കാ സഭയുള്ള ഒട്ടനവധി നാടുകളില്‍ നടക്കുന്നുവെന്ന്.

ഈ അടുത്ത സമയം കേരളത്തില്‍ പൊങ്ങിവന്ന വാര്‍ത്തകള്‍ നോക്കൂ ഇവിടെ കന്യാസ്ത്രികള്‍ മാത്രമല്ല എല്ലാത്തരം സ്ത്രീകളും അച്ചന്മാരില്‍ നിന്നുമാത്രമല്ല മെത്രാനില്‍ നിന്നുവരെ ലൈംഗിക പീഡനങ്ങള്‍ സഹിച്ചിരിക്കുന്നു.ഈ ദുര്വ്വിെനിയോഗം അവസാനിപ്പിക്കണമെന്നുള്ള ആവശ്യവുമായി നാഷണല്‍ കമ്മീഷന്‍ ഫോര്‍ വുമണ്‍ (ച ഇ ണ ) രംഗത്തു വന്നിരിക്കുന്നു. പള്ളികളില്‍ കുമ്പസാരം നിരോധിക്കണമെന്നാണ് ഇവരുടെ ആവശ്യകത.

നൂറുകണക്കിന് ക്രിസ്ത്യന്‍ സഭകള്‍ ലോകത്തിലുണ്ട് ഇവയില്‍ കത്തോലിക്കാ സഭ മാത്രമേ കുമ്പസാരം ഒരു കൂദാശയാക്കി മാറ്റിയിട്ടുള്ളു. എല്ലാ കുഞ്ഞാടുകളും കൃത്യമായി കുമ്പസാരിച്ചിരിക്കണമെന്നു അനുശാസിക്കുന്നുള്ളു.ഇതില്‍ തെറ്റുവരുത്തുന്നവര്‍ക്കുള്ള ശിക്ഷ കഠിനമാണ്.

കാത്തോലിക് എന്‍സൈക്ലോപീഡിയ പറയുന്നു കുമ്പസാരം ഒരു നിയമമായി മാറുന്നത് 1551ല്‍ കൌണ്‍സില്‍ ഓഫ് ട്രെന്‍റ്റ് എന്ന സമ്മേളനത്തിലെന്ന്. ബൈബിള്‍ വായിച്ചാല്‍ ആര്‍ക്കും മനസിലാക്കാം ജീസസ് ഒരു കൂദാശയും നിര്‍മ്മിച്ചിട്ടില്ല എന്ന് . പിനീടിതെല്ലാം ബൈബിള്‍ വാക്യങ്ങള്‍ വളച്ചൊടിച്ചു ദുര്‍വ്യാഖ്യാനം നല്കി നിര്‍മ്മിച്ചവ.

കത്തോലിക്കാപ്പള്ളിയില്‍ വിവാഹംവിവാഹം നടക്കുന്നതിനുള്ള കുറി കിട്ടണമെങ്കില്‍കുമ്പസാരം നിര്‍ബന്ധമാണ് അതുപോലതന്നെ മരിച്ചുകഴിഞ്ഞാലും കൂദാശകളെ പൊക്കിപ്പിടിച്ചു കാത്തോലിക് ശിമിത്തേരിയില്‍ അടക്കില്ല എന്ന നിയമവുമുണ്ട്.

കത്തോലിക്കാ സഭയുടെ മാതൃകയിലാണ്കാറല്‍മാര്‍ക്‌സ് കമ്മ്യൂണിസ്റ്റ് മാനിഫെസ്‌റ്റോ എഴുതിയതും പിന്നീട് ലെനിനും മാവോയും പ്രാവര്‍ത്തികമാക്കുന്നതിനു ശ്രമിച്ചതുമെന്നു പറയുന്നതില്‍ തെറ്റുണ്ടോ? ജീസസ് പറഞ്ഞതും പറയാത്തതും പൊക്കിപ്പിടിച്ചുണ്ടാക്കിയ ഒരു സംഘടനയല്ലേ റോമന്‍ കത്തോലിക്കാസഭ?

ഈസംഘടന ഉടലെടുക്കുന്നതുതന്നെ ജീസസ് ക്രൂശിക്കപ്പെട്ട് നാന്നൂറു വര്‍ഷങ്ങള്‍ക്കു ശേഷം.പിന്നീടങ്ങോട്ട് സംഘടനയുടെ വളര്‍ച്ചക്കും കെട്ടുറപ്പിനും അംഗങ്ങളെ വരച്ചവരയില്‍ നിര്‍ത്തുന്നതിനും,വേറെന്തുണ്ട് കുമ്പസാരം പോലുള്ള കൂദാശ അല്ലാതെ.

കുമ്പസാരത്തില്‍ നിന്നും ഒരച്ഛന് കണ്‍ഫസ് നടത്തുന്ന ആളെക്കുറിച്ചുമാത്രമല്ല അയാളില്‍നിന്നും മറ്റുപലരെക്കുറിച്ചുള്ള വിവരങ്ങളും കിട്ടും. ഇതെല്ലാമാണ് പലേ വൈദികരും സ്വയ സുഖങ്ങള്‍ക്ക് ദുര്‍വിനിയോഗപ്പെടുത്തുന്നത്.പുരോഹിതന്‍ കുമ്പസാരം പരമരഹസ്യമായി സൂഷിക്കുമെന്ന വിശ്വാസത്തില്‍ കുഞ്ഞാടുകള്‍ എല്ലാം തുറന്നു പറയും. പലേ വൈദികരും ഇവിടെ സത്യസന്ധതപാലിക്കുന്നില്ലഎന്നദയനീയാവസ്ഥയാണ്‌നാമിന്നുകാണുന്നത്.

കാലങ്ങളായി കത്തോലിക്കാ സഭയില്‍ അച്ചന്മാരും മെത്രാന്മാരും നടത്തിവരുന്ന എല്ലാത്തരം തോന്ന്യവാസങ്ങളും തലപ്പത്തിരിക്കുന്നവര്‍ മൂടിവയ്ക്കുന്നതിനാണ് ശ്രമിക്കുന്നത്. ഇതെല്ലാം അറിഞ്ഞിട്ടും ഭൂരിഭാഗം അല്മായരും ഇതൊന്നും കണ്ടില്ല കേട്ടില്ല എന്നുംപറഞ്ഞു നടക്കുന്നു,
പലരും അച്ചനെയും മെത്രാനേയും രഹസ്യമായി വിമര്‍ശിക്കും എന്നാല്‍ പൊതുവേദികളില്‍ മൗനവും പാലിക്കും.എന്തിനീ അച്ചനേയും പള്ളിഏയും പേടിക്കുന്നു? ഇവരുടെ കരങ്ങളിലാണ് സ്വര്‍ഗ്ഗത്തിന്‍റ്റെ താക്കോല്‍ എന്ന മൂഢവിശ്വാസംകളയൂ .

ജോലിസ്ഥലങ്ങളില്‍ സ്ത്രീപീഡനം അമേരിക്കയില്‍ ഒരു വലിയ കുറ്റമായി മാറിയിട്ടുണ്ട്. പലരുടേയും ജോലികള്‍ നഷ്ടപ്പെടുന്നു ചിലര്‍ ജയിലുകളിലും പോകുന്നു. ഇവര്‍ക്കുവേണ്ടി വക്കാലത്തു പറയുവാന്‍ ആരുമില്ല. പുരോഹിതര്‍ അവരുടെ ജോലിസ്ഥലമായ പള്ളികളില്‍ നടത്തുന്ന എല്ലാത്തരം ലൈംഗിക ദുര്വിജനിയോഗങ്ങളും അന്വേഷണം എന്ന പ്രഹസനം കാട്ടി രാഷ്ട്രീയക്കാരെ സ്വാധീനിച്ചും ഉദ്യോകസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയും ഒതുക്കിത്തീര്‍ക്കുന്ന മനുഷ്യത്തമില്ലാത്ത രീതികള്‍ ആരും സമ്മതിച്ചുകൊടുക്കരുത്.അല്മായരും സമരം നടത്തണം പള്ളിമുടക്കിനും തുനിയണം.കത്തോലിക്കാ സഭയില്‍ മാറ്റങ്ങള്‍ ആവശ്യമാണ് കുഞ്ഞാടുകളുടെ രോധനവും ഇടയന്മാര്‍ കേള്‍ക്കണം അവര്‍ക്കും ഭരണത്തില്‍ പങ്കു നല്‍കണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക