Image

സാന്‍ അന്റോണിയോ സെന്റ്‌ ജോര്‍ജ്‌ ദേവാലയത്തില്‍ അനുസ്‌മരണാസമ്മേളനം നടന്നു

ജോയിച്ചന്‍ പുതുക്കുളം Published on 29 March, 2012
സാന്‍ അന്റോണിയോ സെന്റ്‌ ജോര്‍ജ്‌ ദേവാലയത്തില്‍ അനുസ്‌മരണാസമ്മേളനം നടന്നു
സാന്‍അന്റോണിയോ: സെന്റ്‌ ജോര്‍ജ്‌ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തില്‍ മാര്‍ച്ച്‌ 25-ന്‌ വിശുദ്ധ കുര്‍ബാനയ്‌ക്കുശേഷം ഡോ. ഗീവര്‍ഗീസ്‌ മാര്‍ ഒസ്‌താത്തിയോസ്‌ തിരുമേനിയുടെ നാല്‍പ്പതാം ചരമദിനവും, റവ.ഫാ. ടി.വി വര്‍ഗീസന്റെ (പഴയ സെമിനാരി മാനേജര്‍) ചരമവാര്‍ഷികത്തോടനുബന്ധിച്ച്‌ നടക്കുന്ന അനുസ്‌മരണാ സമ്മേളനം ഡോ. റെജി മാത്യു അച്ചന്‍ (മുന്‍ നാഗപ്പൂര്‍ സെമിനാരി ഡയറക്‌ടര്‍, ഇപ്പോള്‍ കോട്ടയം സെമിനാരി നിയമ അധ്യാപകന്‍) അധ്യക്ഷതവഹിച്ച്‌ ഉദ്‌ഘാടനം ചെയ്‌തു. ഷാജു അലക്‌സാണ്ടര്‍ സ്വാഗതവും സാന്‍ അന്റോണിയോ ക്‌നാനായ കത്തോലിക്കാ ഇടവക വികാരി റവ.ഫാ. സിജു മുഡക്കോഡില്‍, റവ.ഫാ. മാത്യൂസ്‌ ജോര്‍ജ്‌ (സെന്റ്‌ ജോര്‍ജ്‌ ഇടവക വികാരി) എന്നിവര്‍ അനുസ്‌മരണാ പ്രസംഗം നടത്തി. തോമസ്‌ താമരവേലില്‍ നന്ദി പ്രസംഗവും നടത്തി.

നാം എല്ലാവരേയും പിതാക്കന്മാരെ ഓര്‍ക്കേണ്ടത്‌ നമ്മുടെ ആവശ്യമാണെന്ന്‌ പ്രസംഗത്തില്‍ ഓര്‍മിപ്പിച്ചു. ഈ സമ്മേളനത്തില്‍ ക്‌നാനായ ഇടവകയുടെ ഇരുപത്തിയഞ്ചോളം കുടുംബങ്ങള്‍ പങ്കുചേര്‍ന്നു. സ്‌നേഹവിരുന്നോടെ സമ്മേളനം അവസാനിച്ചു. ബെന്നി കോയിക്കലാത്ത്‌ അറിയിച്ചതാണിത്‌.
സാന്‍ അന്റോണിയോ സെന്റ്‌ ജോര്‍ജ്‌ ദേവാലയത്തില്‍ അനുസ്‌മരണാസമ്മേളനം നടന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക