Image

റോക്ക്‌ലാന്റ്‌ മിഷന്‍ ദേവാലയത്തിലെ വിശുദ്ധവാര തിരുകര്‍മ്മങ്ങള്‍

ജോയിച്ചന്‍ പുതുക്കുളം Published on 29 March, 2012
റോക്ക്‌ലാന്റ്‌ മിഷന്‍ ദേവാലയത്തിലെ വിശുദ്ധവാര തിരുകര്‍മ്മങ്ങള്‍
ന്യൂയോര്‍ക്ക്‌: റോക്ക്‌ലാന്റ്‌ സീറോ മലബാര്‍ മിഷന്‍ ദേവാലയത്തിലെ പീഢാനുഭവവാര തിരുകര്‍മ്മങ്ങള്‍ ഏപ്രില്‍ ഒന്നിന്‌ രാവിലെ 11.30-ന്‌ ഓശാന ഞായറാഴ്‌ചയിലെ ശുശ്രൂഷകളോടെ ആരംഭിക്കും. കുരുത്തോല വിതരണം, പ്രദക്ഷിണം, ആഘോഷമായ ദിവ്യബലി എന്നീ തിരുകര്‍മ്മങ്ങള്‍ മിഷന്‍ ഡയറക്‌ടര്‍ ഫാ. തദേവൂസ്‌ അരവിന്ദത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടക്കും.

ഏപ്രില്‍ അഞ്ചിന്‌ വൈകുന്നേരം 8 മണിക്ക്‌ കാല്‍കഴുകല്‍ ശുശ്രൂഷയോടെ പെസഹാ വ്യാഴാഴ്‌ചയിലെ തിരുകര്‍മ്മങ്ങള്‍ ആരംഭിക്കും. ദിവ്യബലിക്കുശേഷം അപ്പംമുറിക്കല്‍ ശുശ്രൂഷയും ഉണ്ടായിരിക്കും. ഏപ്രില്‍ ആറിന്‌ വൈകുന്നേരം 8 മണിക്ക്‌ ദുഖവെള്ളിയാഴ്‌ചയിലെ ശുശ്രൂഷകള്‍ ആരംഭിക്കും. കുരിശിന്റെ വഴി, പീഢാനുഭവ വായന, കയ്‌പ്പുനീര്‍ കുടിക്കല്‍ എന്നിവയുണ്ടായിരിക്കും.

ഏപ്രില്‍ 7-ന്‌ ശനിയാഴ്‌ച രാവിലെ 9 മണിക്ക്‌ വി. കുര്‍ബാന, തുടര്‍ന്ന്‌ പുത്തന്‍വെള്ളം, പുത്തന്‍ തീ എന്നിവയുടെ വെഞ്ചരിപ്പ്‌, നിത്യസഹായ മാതാവിന്റെ നൊവേന എന്നിവ നടത്തപ്പെടും. ഉയിര്‍പ്പ്‌ തിരുനാളിന്റെ തിരുകര്‍മ്മങ്ങള്‍ ശനിയാഴ്‌ച രാത്രി 11 മണിക്ക്‌ ആരംഭിക്കും.

ഏപ്രില്‍ എട്ടാം തീയതി ഉയിര്‍പ്പ്‌ ഞായറാഴ്‌ച രാവിലെ 11.30-ന്‌ പതിവുപോലെ വി. കുര്‍ബാന ഉണ്ടായിരിക്കും. വലിയ ആഴ്‌ചയിലെ തിരുകര്‍മ്മങ്ങള്‍ക്ക്‌ ഫാ. തദേവൂസ്‌ അരവിന്ദത്ത്‌ മുഖ്യകാര്‍മികത്വം വഹിക്കും. റോയ്‌ ആന്റണി അറിയിച്ചതാണിത്‌.
റോക്ക്‌ലാന്റ്‌ മിഷന്‍ ദേവാലയത്തിലെ വിശുദ്ധവാര തിരുകര്‍മ്മങ്ങള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക