Image

ബാല്യകാല സ്മരണകള്‍ (കവിത: ഡോ. ഇ.എം. പൂമൊട്ടില്‍)

Published on 31 July, 2018
ബാല്യകാല സ്മരണകള്‍ (കവിത: ഡോ. ഇ.എം. പൂമൊട്ടില്‍)
ഓര്‍മ്മകളില്‍ നിറദീപം തെളിഞ്ഞപോല്‍
ഓടിയെത്തി എന്റെ ബാല്യകാലം
സ്വര്‍ണ്ണരഥം ഏറിവന്നു സ്മരണകള്‍
സ്വപ്നലോകത്തിലതെന്നപോലെ!

കണ്ണന്‍ചിരട്ടയില്‍ മണ്ണുകുഴച്ചു നാം
മണ്ണപ്പമെമ്പാടും ചുട്ടുരസിച്ചതും
കണ്ണുപൊത്തി കളിച്ചീടുന്ന വേളയില്‍
അണ്ണാറക്കണ്ണനെ കണ്ടു ഭയന്നതും

ഓലകളാല്‍ കളിവീട് ചമച്ചതില്‍
ചോറും കറിയുമുണ്ടാക്കി കളിച്ചതും
മുറ്റത്തെ ഊഞ്ഞാലിലാടിക്കളിക്കവെ
ചുറ്റിലും കൂട്ടുകാര്‍ ആര്‍ത്തുരസിച്ചതും

പ്ലാവിലകള്‍കൊണ്ട് തൊപ്പികള്‍ തുന്നി നാം
രാജാവും സംഘവുമായി ചമഞ്ഞതും
അയലത്തെ മാവില്‍ തേന്‍തുള്ളി മാമ്പഴം
അവരാരും കാണാതെ കേറി പറിച്ചതും

പക്കത്തെ ചിറയില്‍ പോയ് മീന്‍പിടിച്ചീടുവാന്‍
പറ്റമായ് കൂട്ടുകാരൊപ്പം നടന്നതും
ഓര്‍ക്കുന്നു നാളുകള്‍ കഴിഞ്ഞുവെന്നാകിലും
ഓര്‍മ്മയില്‍ മായില്ല എന്‍ ബാല്യകാലം!!
Join WhatsApp News
P R Girish Nair 2018-07-31 22:29:17
കവിത വായിക്കുബോൾ ഏതാനും നിമിഷത്തെയ്ക്ക് എങ്കിലും നമ്മുടെ ബാല്യ കാലത്തെക്കുറിച്ഛ് സ്മരിക്കും.  അഭിനന്ദനം...
ദാരിദ്ര്യം 2018-07-31 23:43:49
വിഷയദാരിദ്ര്യമോ സർഗാത്മകതാദാരിദ്ര്യമോ?
വിദ്യാധരൻ 2018-08-01 00:35:02
 
തുള്ളിചാടുന്നെൻ ഹൃദയം 
തുള്ളിച്ചാടുന്നെൻ ഹൃദയം 
മഴവിൽ മാനത്ത് കാണുമ്പോൾ 
കുഞ്ഞും നാളിലും അതുപോലെ 
ഇന്നും എന്നും അതുപോലെ 
അങ്ങനെ തന്നെ ആകേണം 
വാര്‍ദ്ധക്യത്തെ പൂകുമ്പോൾ 
അല്ലെങ്കിൽ ഞാൻ ചത്തോട്ടെ
ബാല്യംതന്നെ മനുഷ്യന് താതൻ  

"My Heart Leaps Up When I Behold
My heart leaps up when I behold
A rainbow in the sky:
So was it when my life began;
So is it now I am a man;
So be it when I shall grow old,
Or let me die!
The Child is father of the Man; (വില്യം വേഡ്സ്വർത്ത് )

ബാല്യം നഷ്ടമാകാതിരുന്നെങ്കിൽ എന്ന് വെറുതെ മോഹിച്ചുപോകുന്നു

ലാളിത്യമാർന്ന കവിതക്ക് അഭിനന്ദനം 
Sudhir Panikkaveetil 2018-08-01 08:37:18

We look at the world once, in childhood. The rest is memory -Louise Gluck. Childhood memories are sweet and they are sweeter when you recollect them when you are an adult. This poem takes us back to our childhood time and make us nostalgic. Good wishes.

Easow Mathew 2018-08-01 10:36:15
കവിത വായിച്ച് പ്രോത്സാഹന വാക്കുകളില്‍ പ്രതികരിച്ച ഗിരീഷ്  നായര്‍, വിദ്യാധരന്‍, സുധീര്‍ പണിക്കവീട്ടില്‍, എന്നീ ബഹുമാന്യ വ്യക്തികള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. ഒപ്പം, ഇപ്രകാരം രചനകളുടെ പ്രസിദ്ധീകരണത്തിനും പ്രതികരണത്തിനും വേദിയൊരുക്കുന്ന ഈമലയാളിയ്ക്കും നന്ദി, നമസ്കാരം!! ഡോ. ഈ. എം. പൂമൊട്ടില്‍
Jyothylakshmy Nambiar 2018-08-02 00:04:57
 അഭിനന്ദനങ്ങൾ. എന്നും എല്ലാവരും ഓർക്കാൻ ഇഷ്ടപ്പെടുന്ന ബാല്യം. ജീവിതാനുഭവങ്ങൾ വന്നു കുമിഞ്ഞാലും ചികഞ്ഞെടുത്ത് ഓർക്കാൻ ഇഷ്ടപ്പെടുന്ന ബാല്യത്തെ വളരെ ലാളിത്യത്തോടെ അവതരിപ്പിച്ചിരിയ്ക്കുന്നു

 
Mathew V. Zacharia, New Yorker 2018-08-02 12:18:07
Reminiscence of Chidlhood; Every aspect of my childhood growing up in Kuttanad is reflected.
awesome reminiscence !
Mathew V. Zacharia, New Yorker
Easow Mathew 2018-08-02 20:21:42
Wish to thank Jyothylakshmy Nambiar, and Mathew V. Zacharia for the appreciative words about the poem. Dr. E.M. Poomottil
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക