Image

മാര്‍ക്ക്‌ സെമിനാര്‍ ശ്രദ്ധേയമായി

ജോയിച്ചന്‍ പുതുക്കുളം Published on 29 March, 2012
മാര്‍ക്ക്‌ സെമിനാര്‍ ശ്രദ്ധേയമായി
ഷിക്കാഗോ: മലയാളി അസോസിയേഷന്‍ ഓഫ്‌ റെസ്‌പിരേറ്ററി കെയറിന്റെ (മാര്‍ക്ക്‌) ആഭിമുഖ്യത്തില്‍ നടത്തിയ തുടര്‍ വിദ്യാഭ്യാസ സെമിനാര്‍ പങ്കാളിത്തംകൊണ്ടും സംഘാടക മികവുകൊണ്ടും ശ്രദ്ധേയമായി. നൂറില്‍പ്പരം റെസ്‌പിരേറ്ററി തെറാപ്പിസ്റ്റുകള്‍ പങ്കെടുത്ത ഈ സെമിനാര്‍ സ്‌കോക്കിയിലുള്ള ഡബിള്‍ട്രീ ഹോട്ടലില്‍ വെച്ചാണ്‌ നടന്നത്‌.

വിവിധ വിഷയങ്ങളെക്കുറിച്ച്‌ ഡോ. ജെ. ഖന്‍ഡേല്‍ക്കര്‍, ലൂയീസ്‌ വെലാസ്‌ഖസ്‌, ക്രിസ്റ്റിന്‍ സിമോണിക്‌ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. എഡ്യൂക്കേഷന്‍ കോര്‍ഡിനേറ്റേഴ്‌സായ സൂസന്‍ ഗബ്രിയേല്‍, സനീഷ്‌ ജോര്‍ജ്‌ എന്നിവര്‍ കോര്‍ഡിനേറ്റ്‌ ചെയ്‌ത ഈ സെമിനാറിന്റെ വിജയകരമായ നടത്തിപ്പിന്‌ പ്രസിഡന്റ്‌ ടോം കാലായില്‍, വൈസ്‌ പ്രസിഡന്റ്‌ മറിയാമ്മ ജോര്‍ജ്‌, സെക്രട്ടറി റെജിമോന്‍ ജേക്കബ്‌, ജോയിന്റ്‌ സെക്രട്ടറി ഫ്രിക്‌സ്‌മോന്‍ മൈക്കിള്‍, ട്രഷറര്‍ ഫിലിപ്പ്‌ സ്റ്റീഫന്‍, ജോ. ട്രഷറര്‍ ശിവപ്രസാദ്‌ പിള്ള എന്നിവര്‍ നേതൃത്വം നല്‍കി.

സെമിനാര്‍ രജിസ്‌ട്രേഷനും അംഗത്വ വിതരണത്തിനും വിജയ്‌ വിന്‍സെന്റ്‌, സാം തുണ്ടിയില്‍, സമയ ജോര്‍ജ്‌, നിഷ സജി, ജിനോജ്‌ മാത്യു, ഷാജന്‍ വര്‍ഗീസ്‌, ജോയി മാക്‌സ്‌, ജയ്‌മോന്‍ സ്‌കറിയ, ജോസഫ്‌ കുന്നേല്‍ എന്നിവര്‍ നേതൃത്വം നല്‍കി. മാര്‍ക്ക്‌ പത്താം വര്‍ഷികത്തോടനുബന്ധിച്ച്‌ പുറത്തിറക്കുന്ന സുവനീറിന്റെ വിശദ വിവരങ്ങള്‍ സുവനീര്‍ കമ്മിറ്റി ചെയര്‍മാന്‍ സാം തുണ്ടിയില്‍ വിശദീകരിച്ചു. മാര്‍ക്ക്‌ ഓഗസ്റ്റ്‌/സെപ്‌റ്റംബര്‍ മാസത്തില്‍ നടത്തുവാന്‍ ഉദ്ദേശിക്കുന്ന ആര്‍.ആര്‍.ടി റിവ്യൂ സെമിനാറില്‍ പങ്കെടുക്കുവാന്‍ താത്‌പര്യമുള്ളവര്‍ മാര്‍ക്ക്‌ വെബ്‌സൈറ്റില്‍ (www.marcillinois.org) പേര്‌ രജിസ്റ്റര്‍ ചെയ്യണമെന്ന്‌ സെക്രട്ടറി റജിമോന്‍ ജേക്കബ്‌ അറിയിച്ചു.

റെസ്‌പിരേറ്ററി ലൈസന്‍സ്‌ പുതുക്കുന്നതിന്‌ ആവശ്യമായ 6- തുടര്‍ വിദ്യാഭ്യാസ ക്രെഡിറ്റ്‌ സര്‍ട്ടിഫിക്കറ്റ്‌ വിതരണത്തോടെ വിജ്ഞാനപ്രദമായ സെമിനാര്‍ സമാപിച്ചു. റോയി ചേലമലയില്‍ (പി.ആര്‍.ഒ, മാര്‍ക്ക്‌) അറിയിച്ചതാണിത്‌.
മാര്‍ക്ക്‌ സെമിനാര്‍ ശ്രദ്ധേയമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക