Image

ടൊറന്റോ സെന്റ്‌ തോമസ്‌ പള്ളിയിലെ കഷ്‌ടാനുഭവ ശുശ്രൂഷകള്‍ക്ക്‌ റവ.ഡോ. പി.സി. തോമസ്‌ നേതൃത്വം നല്‍കും

ജോയിച്ചന്‍ പുതുക്കുളം Published on 29 March, 2012
ടൊറന്റോ സെന്റ്‌ തോമസ്‌ പള്ളിയിലെ കഷ്‌ടാനുഭവ ശുശ്രൂഷകള്‍ക്ക്‌ റവ.ഡോ. പി.സി. തോമസ്‌ നേതൃത്വം നല്‍കും
ടൊറന്റോ (കാനഡ): സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ സിറിയന്‍ പള്ളിയിലെ കഷ്‌ടാനുഭവ ശുശ്രൂഷകള്‍ക്ക്‌ റവ.ഡോ. പി.സി. തോമസ്‌ (നാഗ്‌പൂര്‍ ഓര്‍ത്തഡോക്‌സ്‌ തിയോളജിക്കല്‍ സെമിനാരി) നേതൃത്വം നല്‍കും. ഏപ്രില്‍ ഒന്നിന്‌ ഞായറാഴ്‌ച ക്ലാര്‍ക്ക്‌ മെമ്മോറിയല്‍ ഹാളില്‍ വെച്ച്‌ രാവിലെ 8.30-ന്‌ നമസ്‌കാരവും തുടര്‍ന്ന്‌ വി. കുര്‍ബാനയുടേയും, ഓശാന പെരുനാളിന്റേയും പ്രത്യേക ശുശ്രൂഷകളും ഏപ്രില്‍ ഒന്നിന്‌ ഞായറാഴ്‌ച വൈകിട്ട്‌ ആറുമണിക്ക്‌ ആരംഭിക്കും. ഏപ്രില്‍ 2 തിങ്കള്‍, 3 (ചൊവ്വ) എന്നീ ദിവസങ്ങളില്‍ വൈകിട്ട്‌ 7 മണിക്കും വിവിധ ഭവനങ്ങളില്‍ വെച്ച്‌ സന്ധ്യാനമസ്‌കാരവും വചനശുശ്രൂഷയും ധ്യനവും ഉണ്ടായിരിക്കും.

ഏപ്രില്‍ നാലിന്‌ ബുധനാഴ്‌ച വൈകിട്ട്‌ 6.30-ന്‌ മിസ്സിസാഗായിലെ സെന്റ്‌ ഇല്‍ജാ മക്കഡോനിയന്‍ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ വെച്ച്‌ പെസഹായുടെ ശുശ്രൂഷയും വി. കുര്‍ബാനയും, ഏപ്രില്‍ 5-ന്‌ വ്യാഴാഴ്‌ച വൈകിട്ട്‌ 7 മണിക്ക്‌ സന്ധ്യാനമസ്‌കാരം, ഏപ്രില്‍ ആറിന്‌ വെള്ളിയാഴ്‌ച സെന്റ്‌ ഇല്‍ജാ മക്കഡോനിയന്‍ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ വെച്ച്‌ രാവിലെ 8.30-ന്‌ ദുഖവെള്ളിയാഴ്‌ചയുടെ ആരാധനകള്‍ ആരംഭിക്കും.

ഏപ്രില്‍ ഏഴിന്‌ ശനിയാഴ്‌ച രാവിലെ 11 മണിക്ക്‌ ഹാമില്‍ട്ടണ്‍ സെന്റ്‌ ജോസഫ്‌ വില്ലാ ചാപ്പലില്‍ വെച്ച്‌ വിശുദ്ധ കുര്‍ബാനയും വൈകിട്ട്‌ 5 മണിക്ക്‌ സന്ധ്യാ നമസ്‌കാരവും ഉണ്ടായിരിക്കും.

ഏപ്രില്‍ എട്ടിന്‌ ഞായറാഴ്‌ച രാവിലെ 8.30-ന്‌ മിസ്സിസാഗാ ക്ലാര്‍ക്ക്‌ മെമ്മോറിയല്‍ ഹാളില്‍ വെച്ച്‌ ഉയിര്‍പ്പിന്റെ പ്രത്യേക ശുശ്രൂഷകളും വി. കുര്‍ബാനയും, ഉച്ചയ്‌ക്ക്‌ ഒരു മണിക്ക്‌ നടക്കുന്ന സ്‌നേഹവിരുന്നോടുംകൂടി പരിപാടികള്‍ സമാപിക്കും.

എല്ലാവരും ഇതില്‍ പ്രാര്‍ത്ഥനാപൂര്‍വ്വം പങ്കെടുത്ത്‌ അനുഗ്രഹപ്രദമാക്കണമെന്ന്‌ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയോടൊപ്പം വികാരി റവ.ഡോ. പി.കെ. മാത്യു അറിയിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: www.stthomasose.org സന്ദര്‍ശിക്കുക. ജോര്‍ജ്‌ ഏബ്രഹാം (സണ്ണി) ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചതാണിത്‌.
ടൊറന്റോ സെന്റ്‌ തോമസ്‌ പള്ളിയിലെ കഷ്‌ടാനുഭവ ശുശ്രൂഷകള്‍ക്ക്‌ റവ.ഡോ. പി.സി. തോമസ്‌ നേതൃത്വം നല്‍കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക