Image

ശബരിമല സ്ത്രീ പ്രവേശനത്തിന് എതിര്‍ത്ത് അമികസ് ക്യൂറി

Published on 01 August, 2018
ശബരിമല സ്ത്രീ പ്രവേശനത്തിന് എതിര്‍ത്ത് അമികസ് ക്യൂറി

 ശബരിമല സ്ത്രീ പ്രവേശനത്തിന് എതിര്‍ത്ത് അമികസ് ക്യൂറി. വിശ്വാസത്തെ ചോദ്യം ചെയ്യാന്‍ കഴിയില്ലെന്നും അമികസ് ക്യൂറി സുപ്രീംകോടതിയോട് വ്യക്തമാക്കി. സര്‍ക്കാരിന്റെ നിലപാട് മാറ്റം രാഷ്ട്രീയ സമ്മര്‍ദ്ദം മൂലമെന്ന് ശബരിമല അമിക്കസ് ക്യൂറി രാമമൂര്‍ത്തി വിശദീകരണം നല്‍കിയത്. ആചാരങ്ങളെ ചോദ്യം ചെയ്യാനാകില്ല എന്നും അമികസ് ക്യൂറി വ്യക്തമാക്കി. ആചാരങ്ങളെ കോടതി മാനിക്കണമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. നിലവിലെ ആചാരങ്ങള്‍ തുടരണമെന്നും അമിക്കസ് ക്യൂറി സുപ്രീം കോടതിയോട് നിര്‍ദ്ദേശം നല്‍കി.

എന്നാല്‍ വിശ്വാസങ്ങളെ ചോദ്യം ചെയ്യാനാകില്ലെന്ന് ഹര്‍ജിക്കാരനോട് കോടതി ആരാഞ്ഞു. അതിന്റെ ആത്മാര്‍ത്ഥതയും വിശ്വാസിയതയും മാത്രമേ ചോദ്യം ചെയ്യാനാകുയെന്നും സുപ്രീം കോടതി പ്രതികരിച്ചു. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ വാദം തുടരവേ ദേവസ്വം ബോര്‍ഡ് മുന്‍പ് നല്‍കിയ സത്യവാങ്‌ ആവര്‍ത്തിച്ചായിരുന്നു സുപ്രീം കോടതിയില്‍ നിലപാട് വ്യക്തമാക്കിയത്. ദേവസ്വം ബോര്‍ഡ് നിലപാടിനെ അനുകൂലിച്ച്‌ ഹര്‍ജിക്കാരായ എന്‍.എസ്.എസും രംഗത്തെത്തിയിരുന്നു. ആചാരങ്ങളെ മാനിക്കുന്ന ഹിന്ദു സത്രീകളാണ് കേരളത്തിലുള്ളതെന്നും വിദ്യാസമ്ബന്നരായ സ്ത്രീകള്‍ ആചാരങ്ങളെ മാനിച്ച്‌ മാത്രമേ പ്രവര്‍ത്തിക്കു എന്ന് എന്‍.എസ്.എസിനു വേണ്ടി അഭിഭാഷകനായ പരമേശ്വരന്‍ വാദിച്ചത്.

ശബരിമലയില്‍ കയറമെന്ന് വാശിപിടിക്കുന്ന സ്ത്രീകള്‍ അയ്യപ്പ വിശ്വാസികളല്ലെന്നും വിശ്വാസികള്‍ അല്ലാത്ത ആളുകളാണ് ഹര്‍ജിയുമായി മുന്നോട്ട് വന്നതെന്നും പന്തളം രാജകുടുംബവും വാദിച്ചത്. പത്തു മുതല്‍ 50 വയസ്സു വരെ പ്രായ പരിതിയിലുള്ള സ്ത്രീകളുടെ സാന്നിധ്യം നൈഷ്ഠിക ബ്രഹ്മചാരിയായ ശബരിമല അയ്യപ്പന്‍ താല്‍പര്യപ്പെടുന്നില്ലെന്ന് ഇടപെടല്‍ ഹര്‍ജിക്കാരായ എന്‍എസ്‌എസിന് വേണ്ടി സുപ്രീം കോടതിയില്‍ വാദം ഉന്നയിച്ചത്. ഭക്തി മാത്രമല്ല, എന്തിനോടുള്ള ഭക്തിയെന്നതും പ്രധാനമാണ്. അതുകൊണ്ടുതന്നെ ബ്രഹ്മചാരീ സങ്കല്‍പം പ്രധാനമാണെന്ന് എന്‍എസ്‌എസിനുവേണ്ടി കെ.പരാശരന്‍ വാദിച്ചു.

ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച്‌ ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്റെ ഹര്‍ജിയില്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ച് മുന്‍പാകെ ഇന്നും വാദം തുടരും. ശബരിമല തന്ത്രി, പന്തളം രാജാവ് തുടങ്ങിയവരുടെ നിലപാടുകളാണു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഇന്നു പരിഗണിക്കുന്നത്. എതിര്‍കക്ഷികളുടെ വാദം ഇന്നു പൂര്‍ത്തിയാക്കണമെന്നു ചീഫ് ജസ്റ്റിസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക