Image

ഹാരിസ്ബര്‍ഗ് ബിഷപ്പ് 70 പീഡക വൈദികരുടെ ലിസ്റ്റ് പുറത്തു വിട്ടു

Published on 01 August, 2018
ഹാരിസ്ബര്‍ഗ് ബിഷപ്പ് 70 പീഡക വൈദികരുടെ  ലിസ്റ്റ്  പുറത്തു വിട്ടു
ഹാരിസ്ബര്‍ഗ്, പെന്‍സില്വേനിയ: ഹാരിസ്ബര്‍ഗ് കാത്തലിക്ക് രൂപതയില്‍ പീഡനം ആരോപിക്കപ്പെട്ട 70 വൈദികരുടെ പേരുകള്‍ ബിഷപ്പ് റോണള്‍ഡ് ഗെയ്‌നര്‍ പുറത്തു വിട്ടു. പല ദശാബ്ദങ്ങള്‍ക്ക് മുന്‍പ്മുതല്‍ നടന്നതാണു ആരോപണങ്ങളില്‍ പലതും.
ഇവരില്‍ ആരൂടെയെങ്കിലും പേര്‍ കെട്ടിടങ്ങള്‍ക്കോ സ്‌കൂളിനോ മറ്റോ നല്കിയിട്ടുണ്ടെങ്കില്‍ അതും നീക്കം ചെയ്യും.
അരോപണ വിധേയരാവരില്‍ ആരും ഇപ്പോള്‍ വൈദികരായി പ്രവര്‍ത്തിക്കുന്നില്ല. ഭാവിയില്‍ ഇത്തരം ആരോപണങ്ങള്‍ ഉണ്ടാവുമ്പോള്‍ കയ്യൊടെ പോലീസില്‍ അറിയിക്കുമെന്നും ബിഷപ്പ് വ്യക്തമാക്കി.
സംഭവങ്ങളില്‍ അതീവ വേദന പ്രകടിപ്പിച്ചുള്ള ബിഷപ്പിന്റെ പ്രസംഗം വികാര നിര്‍ഭരമായി.
അതേ സമയം 6 രൂപതകളിലെ 300-ല്‍ പരം പീഡക വൈദികരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കാന്‍ പോകുകയാണെന്നും അതറിഞ്ഞാണു ഈ പ്രഖ്യാപനമെന്നും സ്റ്റേറ്റ് അറ്റോര്‍ണി ജനറല്‍ജോഷ് ഷാപ്പിറോയുടെ ഓഫീസ് പ്രതികരിച്ചു.

Join WhatsApp News
Vayanakkaran 2018-08-01 22:34:44
Same punishment shoud be given to Indian Priests and Bishops of any religion or any denomination. Some clean up and removal such religious heads should be executed soon. All religions and church common people must rise up and act for justice. For their cases the church money or property shoud not be used. They have to hire their own attorneys to protect them. The laity or church money should not be spent for them. Even for our upcoming syro malbar convenmtion all the priest and bishops should spent their own money. They must book rooms, plains tickets all with their own money. No more free ride for any body. No priestly Gods,all are equal. OK . Enough is enough. God almight must win.  Pray and worship the God only. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക