Image

വെള്ളപൊക്കം:ആലപ്പുഴ ജില്ലയില്‍ മാത്രം 524 കോടിയുടെ നഷ്ടമുണ്ടായെന്ന് റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍

Published on 02 August, 2018
 വെള്ളപൊക്കം:ആലപ്പുഴ ജില്ലയില്‍ മാത്രം 524 കോടിയുടെ നഷ്ടമുണ്ടായെന്ന് റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍

മഴക്കെടുതിയില്‍ വെള്ളപൊക്കത്തെ തുടര്‍ന്ന് ആലപ്പുഴ ജില്ലയില്‍ മാത്രം 524 കോടിയുടെ നഷ്ടമുണ്ടായെന്ന് റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍. ജില്ലയിലെ നഷ്ടത്തിന്റെ പ്രാഥമിക കണക്ക് മാത്രമാണിതെന്നും മുഖ്യമന്ത്രി പങ്കെടുക്കുന്ന അവലോകന യോഗത്തില്‍ ഇതുസംബന്ധിച്ച എല്ലാ തീരുമാനവും എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കനത്ത മഴമൂലം ദുരിതം അനുഭവിക്കുന്ന ആലപ്പുഴ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ സര്‍ക്കാര്‍ കുടിവെള്ളം എത്തിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ഷൈലജയും അറിയിച്ചു. വെള്ളംകയറിയ പ്രദേശങ്ങളില്‍ ജനങ്ങള്‍ ഏറ്റവും അധികം ബുദ്ധിമുട്ടുന്നത് കുടിവെള്ളത്തിനാണ്. ഇതിനായി അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിരുന്നുവെന്നും മന്ത്രി അറിയിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക