വെള്ളപ്പൊക്ക ദുരിതം: ആവശ്യ സമയത്തു സഹായവുമായി ഫോമാ പ്രവര്‍ത്തകരെത്തി
fomaa
02-Aug-2018

കുട്ടനാട് : മലയാളികളെ ആകമാനം ദുഖത്തിലാഴ്ത്തിയ കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആവശ്യ സമയത്തു സഹായമെത്തിച്ചു ഫോമാ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചു. നിരണം, പെരിങ്ങര ഗ്രാമപഞ്ചായത്തിലെ ദുരിതാശ്വാസ കേന്ദ്രങ്ങളിലും, ചില തുരുത്തുകളിലും ഫോമായയുടെ ആദ്യ ഘട്ട സഹായ വിതരണം ഇന്ന് നടന്നു.
ഏതാണ്ട് അഞ്ഞൂറിലധികം കിറ്റുകള്‍ ദുരിതമേഖലയില്‍ ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിലിന്റെ നേതൃത്വത്തിലുള്ള സംഘം എത്തിച്ചു. വളരെ ചിട്ടയായി ഫോമാ നടത്തിവരുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ തുടക്കം കൂടിയാണ് ഇന്ന്നടന്നത് .
മറ്റു മേഖലകളും സന്ദര്‍ശിക്കുകയും അവര്‍ക്ക് ആവശ്യമായതും, അടിയന്തിരമായി കിട്ടേണ്ടതുമായ മെഡിക്കല്‍ സഹായമുള്‍പ്പെടെ ഉള്ളവ എത്തിക്കുന്നതിന് ഫോമാ വേണ്ടത് ചെയ്യും .
പെരിങ്ങരയില്‍ നടന്ന ചടങ്ങില്‍ തിരുവല്ല ആര്‍.ഡി.ഒ ശ്രീ: വിനീത് റ്റി.കെ. വെള്ളപ്പൊക്ക ദുരിതാശ്വാസ കിറ്റ് വിതരണ യോഗം ഉത്ഘാടനം ചെയ്തു. ചാരിറ്റി എന്നത് അര്‍ഹിക്കുന്നവര്‍ക്ക് അത് കിട്ടേണ്ട സമയത്ത് എത്തിക്കുവാനും കഴിയുമ്പോള്‍ ആണ് അതിനു പൂര്‍ണ്ണതെ ഉണ്ടാകുന്നന്തെന്നു അദ്ദേഹം പറഞ്ഞു . കൃത്യമായി അത് നടപ്പിലാക്കുവാന്‍ ഫോമായുടെ ഭാരവാഹികള്‍ നേരിട്ട് എത്തിയതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .
ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ ആമുഖ പ്രസംഗം നടത്തി. ഫോമയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പ്രത്യേകത നിരാലംബരായ വ്യക്തികളെയും സമൂഹത്തെയും കണ്ടെത്തി അവര്‍ക്കു സഹായം യഥാ സമയത്തു എത്തിച്ചു നല്‍കുക എന്നതാണ് .ഫോമയുടെ പുതിയ കമ്മിറ്റി അധികാരത്തിലെത്തിയ ശേഷം വലിയ ഒരു ഉദ്യമത്തിന് തുടക്കമിടുവാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നുംഅതുപോലെ ദുരിതമനുഭവിക്കുന്നവരുടെ വിഷമങ്ങളില്‍ പങ്കുചേരുന്നതായും ഫിലിപ്പ് ചാമത്തില്‍ പറഞ്ഞു.
മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ.വി.വര്‍ഗീസ് കിറ്റ് വിതരണം ഉത്ഘാടനം ചെയ്തു. ഫോമാ ജോ. സെക്രട്ടറി സാജു ജോസഫ് ആശംസാ പ്രസംഗം നടത്തി. അഡ്വ: ബിനു വിഈപ്പന്‍ സ്വാഗതവും ഫോമാ ജോ: ട്രഷറാര്‍ ജയിന്‍ മാത്യു കൃതജ്ഞതയും അറിയിച്ചു. പാസ്റ്റര്‍ കെ. ജോണിക്കുട്ടി, പാസ്റ്റര്‍ തോമസ്, പെരിങ്ങര ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ശ്രീമതി : ആനി ഏബ്രഹാം എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു
ദുരിതകയത്തില്‍ കഴിയുന്ന അപ്പര്‍കുട്ടനാടന്‍ മേഖല ഫോമ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍, ജോയിന്റ് സെക്രട്ടറി സാജു ജോസഫ്എന്നിവര്‍ സന്ദര്‍ശിച്ചിരുന്നു . ക്യാമ്പുകളിലും വഴിയരികിലും കഴിയുന്നവരുടെ ദുരിതങ്ങള്‍ നേരിട്ട് മനസിലാക്കിയാണ് അടിയന്തിരമായി സഹായം എത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിയത് .
വീടുകളില്‍വെള്ളം കയറികിടക്കുന്നതിനാല്‍ആഹാരം പാകം ചെയ്യാന്‍ ഇടമില്ലാത്തതു കൊണ്ട് റോഡരികില്‍ ആഹാരം പാകം ചെയ്യ്ത് കഴിക്കുന്നത് ഉള്‍പ്പെടെയുള്ള ദുരിതപൂര്‍ണ്ണമായ അവസ്ഥ ഇപ്പോളും നിലനില്‍ക്കുന്നു.
നിരണം, പെരിങ്ങര ഗ്രാമപ ഞ്ചായത്തുകളുടെ സഹകരണത്തോടെയാണ് ഫോമാ സഹായ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമിട്ടത് .

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments