Image

അരുണ്‍ ജെയ്‌റ്റ്‌ലി കേന്ദ്ര ധനമന്ത്രിയായി വീണ്ടും ചുമതലയേല്‍ക്കുന്നു

Published on 03 August, 2018
അരുണ്‍ ജെയ്‌റ്റ്‌ലി  കേന്ദ്ര ധനമന്ത്രിയായി വീണ്ടും ചുമതലയേല്‍ക്കുന്നു
കേന്ദ്രനധകാര്യമന്ത്രിയായി അരുണ്‍ ജെയ്‌റ്റ്‌ലി ഈ മാസം വീണ്ടും ചുമതലയേല്‍ക്കുമെന്ന്‌ റിപ്പോര്‍ട്ട്‌. ജെയ്‌റ്റ്‌ലിക്ക്‌ ഡോക്ടര്‍മാര്‍ നിശ്ചയിച്ചിരിക്കുന്ന മൂന്നു മാസത്തെ വിശ്രമം ഈ മാസം അവസാനിക്കുകയാണ്‌. നോര്‍ത്ത്‌ ബ്ലോക്കിലെ ഒന്നാം നിലയിലുള്ള ഓഫീസിലെത്തിയാവും ജെയ്‌റ്റ്‌ലി വീണ്ടും ചുമതലയേല്‍ക്കുക. ജെയ്‌റ്റ്‌ലിക്ക്‌ അണുബാധയുണ്ടാകാതിരിക്കാന്‍ പ്രത്യേക സൗകര്യങ്ങളാണ്‌ ഓഫീസില്‍ ഒരുക്കിയിട്ടുണ്ട്‌്‌.

വൃക്ക മാറ്റിവെക്കല്‍ ശസ്‌ത്രക്രിയക്കായാണ്‌ ജെയ്‌റ്റ്‌ലി താല്‍ക്കാലികമായി ധനമന്ത്രി സ്ഥാനത്ത്‌ നിന്ന്‌ മാറി നിന്നത്‌. ജെയ്‌റ്റ്‌ലി ഇല്ലാതിരുന്ന സമയത്ത്‌ റെയില്‍വേ മന്ത്രി പിയൂഷ്‌ ഗോയലിനാണ്‌ ധനവകുപ്പിന്റെ അധിക ചുമതല നല്‍കിയിരുന്നത്‌. കഴിഞ്ഞ ഏപ്രില്‍ ആറിനാണ്‌ വൃക്കരോഗമുണ്ടെന്ന കാര്യം ജെയ്‌റ്റ്‌ലി ട്വീറ്റ്‌ ചെയ്‌തത്‌.

തുടര്‍ന്നാണ്‌ ഡയാലിസിന്‌ ശേഷം വൃക്കമാറ്റിവെക്കല്‍ ശസ്‌ത്രക്രിയ നടത്തിയത്‌. പ്രമേഹം മൂലമുണ്ടായ അമിതഭാരം കുറക്കാന്‍ 2014ല്‍ സെപ്‌തംബറില്‍ ജയ്‌റ്റ്‌ലി ബാരിയാടിക്‌ സര്‍ജറി നടത്തിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക