Image

ഒറ്റമരം (രാജന്‍ കിണറ്റിങ്കര)

രാജന്‍ കിണറ്റിങ്കര Published on 03 August, 2018
  ഒറ്റമരം  (രാജന്‍ കിണറ്റിങ്കര)
തണലില്‍ ഇരിക്കുമ്പോള്‍ 

മരത്തെ ഓര്‍ക്കാറില്ല 

കുളിര്‍ തരുന്ന 

ചില്ലകളെയോ 

ഇലകളെയോ

ഓര്‍ക്കാറില്ല 

ചിന്തിച്ചതും

ശപിച്ചതും 

വെയിലിനെ 

മാത്രമാണ് ..

 

ആര്‍ക്കും 

മരമാകാം 

തണലാകാന്‍ 

തടി മാത്രം പോരാ 

ചില്ലകള്‍ വേണം ..

 

നിഴല്‍ വേണമെങ്കില്‍ 

വെയില്‍ വേണം 

സുഖം വേണമെങ്കില്‍ 

ദുഃഖവും 

ഇണക്കം വേണമെങ്കില്‍ 

പിണക്കവും ..

 

രാത്രിയിലും

നിഴല്‍ തരുന്ന

ഒരു ഒറ്റത്തടി 

മരമുണ്ട്..

ചില്ലകളുണ്ടെങ്കിലും 

ഇലകള്‍ പൊഴിഞ്ഞ

ഏതു വറുതിയിലും 

നല്ല വേരോട്ടമുള്ള 

ഒരു ഒറ്റമരം..

 

അതിന്റെ തണലോളം 

ഒരു കുളിരുമില്ല 

ആ നിഴലിനെ 

മായ്ക്കാനൊരു 

സൂര്യനുമില്ല ..

 

ആള്‍ക്കൂട്ടങ്ങള്‍ക്കിടയില്‍ 

തണല്‍ വീശി 

അമ്മയെന്ന 

ഒറ്റമരം ....

 

( രാജന്‍ കിണറ്റിങ്കര )

  ഒറ്റമരം  (രാജന്‍ കിണറ്റിങ്കര)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക