Image

ഡോക്ടറെ വെടിവച്ച് കൊന്ന കേസിലെ പ്രതിയുടെ മ്രുതദേഹം കണ്ടെത്തി

പി. പി. ചെറിയാന്‍ Published on 03 August, 2018
ഡോക്ടറെ വെടിവച്ച് കൊന്ന കേസിലെ പ്രതിയുടെ മ്രുതദേഹം കണ്ടെത്തി
ഹൂസ്റ്റണ്‍: മുന്‍  പ്രസിഡന്റ് ജോര്‍ജ് ബുഷിന്റെ കാര്‍ഡിയോളജിസ്റ്റ് ഡോ. മാര്‍ക്ക് ഹോസ്‌ക്‌നെക്ടിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാഴ്ചയായി പോലീസ് അന്വേഷിച്ചു വരുന്ന ജോസഫ് ജയിംസ് പപ്പാസിന്റെ മ്രുതദേഹം കണ്ടെത്തി.

ഇരുപത് വര്‍ഷം മുമ്പ് നടന്ന ഹൃദയ ശസ്ത്രക്രിയയെ തുടര്‍ന്ന് പപ്പാസിന്റെ അമ്മ മരിച്ചതിന്റെ പ്രതികാരം തീര്‍ക്കുന്നതിനാണ് ഇയാള്‍ ഡോക്ടര്‍ക്കു നേരെ വെടിയുതിര്‍ത്തത്. പോലീസിലായിരുന്നു ഇയാള്‍ക്ക് ജോലി.

കഴിഞ്ഞ 20 ന് രാവിലെ ഡോക്ടര്‍ സൈക്കിളില്‍ ഹോസ്പിറ്റലിലേക്ക് പോകുമ്പോള്‍ മറ്റൊരു സൈക്കിളില്‍ എത്തിയ പാപ്പാസ് (65) രണ്ടു തവണ ഡോക്ടര്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു.

1997 ഏപ്രിലിലായിരുന്നു പപ്പാസിന്റെ മാതാവ് മരിച്ചത്. പൊലീസിന് ലഭിച്ച സൂചനകളില്‍ നിന്നാണു പ്രതിയെ കണ്ടെത്തിയത്.

വളരെ ആസൂത്രിതമായിരുന്നു കൊലപാതകമെന്ന് പൊലീസ് ചീഫ് പറഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക