Image

റ്‌റുവുന്പ തിരുനാള്‍ ഓഗസ്റ്റ് അഞ്ചിന്

Published on 03 August, 2018
റ്‌റുവുന്പ തിരുനാള്‍ ഓഗസ്റ്റ് അഞ്ചിന്

റ്റുവുന്പ: റ്റുവുന്പ സെന്റ് മേരീസ് കമ്യൂണിറ്റി പരിശുദ്ധ കന്യാമറിയത്തിന്റെ സ്വര്‍ഗാരോപണതിരുനാള്‍ ഓഗസ്റ്റ് അഞ്ചിന് (ഞായര്‍) ആഘോഷിക്കുന്നു. വൈകുന്നേരം നാലിന് റ്റുവുന്പ ഹോളി നേയ്മ ദേവാലയത്തില്‍ നടക്കുന്ന തിരുക്കര്‍മങ്ങള്‍ക്ക് മെല്‍ബണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്നു പ്രദക്ഷിണം, ചെണ്ടമേളം, ഗാനമേള, മാജിക് ഷോ, സ്‌നേഹവിരുന്ന് എന്നിവ അരങ്ങേറും. 

ഫാ. തോമസ് അരീക്കുഴിയുടെ നേതൃത്വത്തില്‍ തിരുനാള്‍ കമ്മിറ്റി ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക