Image

സാം ടി. ഫിലിപ്പ് ഹൂസ്റ്റണില്‍ നിര്യാതനായി

ജോയി തുമ്പമണ്‍ Published on 03 August, 2018
സാം ടി. ഫിലിപ്പ് ഹൂസ്റ്റണില്‍ നിര്യാതനായി
ഹൂസ്റ്റണ്‍: കുറ്റപ്പുഴ തോട്ടത്തില്‍ ഇടശേരിപ്പറമ്പില്‍ തോമസ് - സാറാമ്മ ദമ്പതികളുടെ പുത്രന്‍ സാം ടി. ഫിലിപ്പ് (കുഞ്ഞുമോന്‍, 68) ഓഗസ്റ്റ് മൂന്നാം തീയതി നിര്യാതനായി. ഭാര്യ: മോളി. മക്കള്‍: കെവിന്‍, ക്രിസ്റ്റി, കാരന്‍.

ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ ദീര്‍ഘകാലം സേവനം അനുഷ്ഠിച്ചിരുന്നു. ഹൂസ്റ്റണിലുള്ള ഇന്റര്‍നാഷണല്‍ ബൈബിള്‍ ചര്‍ച്ചില്‍ അംഗമാണ് സാം ടി. ഫിലിപ്പ്.

ഓഗസ്റ്റ് അഞ്ചാംതീയതി ഞായറാഴ്ച വൈകിട്ട് 6 മുതല്‍ പൊതുദര്‍ശനവും, ഓഗസ്റ്റ് ആറാം തീയതി തിങ്കളാഴ്ച രാവിലെ 9 മുതല്‍ സംസ്കാര ശുശ്രൂഷകളും നടക്കുന്നതാണ്.
വിലാസം: ഇന്റര്‍നാഷണല്‍ ബൈബിള്‍ ചര്‍ച്ച്, 12955 സ്റ്റാഫോര്‍ഡ് റോഡ്, സ്റ്റാഫോര്‍ഡ്, ടെക്‌സസ് 77477.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക