Image

ആര്‍ച്ച് ബിഷപ് ഡോ.തോമസ് മാര്‍ കൂറിലോസ് ഡാളസില്‍ സംയുക്ത സുവിശേഷ മഹായോഗത്തില്‍ വചനദൂത് നല്‍കുന്നു.

ഷാജി രാമപുരം Published on 04 August, 2018
ആര്‍ച്ച് ബിഷപ് ഡോ.തോമസ് മാര്‍ കൂറിലോസ് ഡാളസില്‍ സംയുക്ത സുവിശേഷ മഹായോഗത്തില്‍ വചനദൂത് നല്‍കുന്നു.
ഡാളസ്: കേരള എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന 21-മത് സംയുക്ത സുവിശേഷ കണ്‍വെന്‍ഷനില്‍ മലങ്കര സുറിയാനി കാത്തോലിക്ക സഭയുടെ തിരുവല്ലാ ആര്‍ച്ച് ബിഷപ് ഡോ.തോമസ് മാര്‍ കൂറിലോസ് തിരുവചന സന്ദേശം നല്‍കുന്നു.

കാനോനിക നിയമത്തില്‍ റോമില്‍ നിന്ന് ഡോക് ട്രേറ്റ് നേടിയ ആര്‍ച്ച് ബിഷപ് മാര്‍ കൂറിലോസ് മികച്ച വാക്മിയും, വേദ പണ്ഡിതനും മലങ്കര കത്തോലിക്ക സഭയുടെ എപ്പിസ്‌കോപ്പല്‍ സിനഡ് സെക്രട്ടറിയും ആണ്.
ആഗസ്റ്റ് 10 മുതല്‍ 12 വരെ(വെള്ളി, ശനി, ഞായര്‍) വൈകീട്ട് 6 മണി മുതല്‍ 9 മണി വരെ ഡാളസിലെ സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍ (14133 Dennis Lane, Farmers Branch, Texas-75234) വെച്ചാണ് സംയുക്ത സുവിശേഷ മഹായോഗം നടത്തപ്പെടുന്നത്.

ഡാളസിലെ വിവിധ സഭാവിഭാഗത്തില്‍പ്പെട്ട ഇരുപത്തി ഒന്ന് ഇടകള്‍ ചേര്‍ന്നുള്ള സംഘടനയാണ് കേരള എക്ക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ്(KECF). ഈ വര്‍ഷം സെന്റ് മേരീസ് മലങ്കര കത്തോലിക്ക ഇടവകയാണ് കണ്‍വെന്‍ഷനുകള്‍ക്കും മറ്റും ചുക്കാന്‍ പിടിക്കുന്നത്.

റവ.ഫാ.മത്തായി മണ്ണൂര്‍ വടക്കേതില്‍(പ്രസിഡന്റ്), വെരി.റവ.വി.എം.തോമസ് കോര്‍ എപ്പിസ്‌കോപ്പ(വൈസ് പ്രസിഡന്റ്), അലക്‌സ് അലക്‌സാണ്ടര്‍(ജനറല്‍ സെക്രട്ടറി), ജോബി എബ്രഹാം(ട്രസ്റ്റി) എന്നിവരുടെ നേതൃത്വത്തില്‍ ഇരുപത്തിനാല് അംഗങ്ങള്‍ ഉള്ള കമ്മറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. തോമസ് ജോണിന്റെ നേതൃത്വത്തില്‍ ഏകദേശം നാല്‍പ്പതോളം അംഗങ്ങള്‍ അടങ്ങിയ ഗായക സംഘം ഗാനശുശ്രൂഷക്ക് നേതൃത്വം നല്‍കും.

ഡാളസിലെ എല്ലാ സഭാവിഭാഗത്തില്‍പ്പെട്ടവരെയും സ്‌നേഹത്തിന്റെയും, സാഹോദര്യത്തിന്റെയും, കുടുംബ സമാധാനത്തിന്റെയും സന്ദേശം ശ്രവിക്കുവാന്‍ ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

ആര്‍ച്ച് ബിഷപ് ഡോ.തോമസ് മാര്‍ കൂറിലോസ് ഡാളസില്‍ സംയുക്ത സുവിശേഷ മഹായോഗത്തില്‍ വചനദൂത് നല്‍കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക