Image

സര്‍ഗസന്ധ്യയുടെ അവസാന പരിപാടിയില്‍ സണ്ണിവെയ്ല്‍ മേയര്‍ സജി ജോര്‍ജിനെ ആദരിച്ചു

ഏബ്രഹാം തോമസ് Published on 04 August, 2018
സര്‍ഗസന്ധ്യയുടെ അവസാന പരിപാടിയില്‍ സണ്ണിവെയ്ല്‍ മേയര്‍ സജി ജോര്‍ജിനെ ആദരിച്ചു
ഫാര്‍മേഴ്‌സ് ബ്രാഞ്ച്: അമേരിക്കയില്‍ പര്യടനം നടത്തി വരികയായിരുന്ന ജഗദീഷ്, സുരഭി ടീമിന്റെ അവസാന പരിപാടി ഫാര്‍മേഴ്‌സ് ബ്രാഞ്ചിലെ മാര്‍ത്തോമ്മാ ഇവന്റ് സെന്റില്‍ നടന്നു. ഡാലസ് / ഫോര്‍ത്തിലെ വേള്‍ഡ് മലയാളി സെന്ററിന്റെ മൂന്ന് പ്രൊവിന്‍സിന്റെയും അമേരിക്ക റീജിയന്റെയും ആഭിമുഖ്യത്തിലാണ് പരിപാടി നടന്നത്.
ജഗദീഷ്, സുരഭി, രന്‍ജിനി ജോസ്, വിനോദി കോവൂര്‍, അനീഷ് രവി, അനു ജോസഫ് തുടങ്ങിയവര്‍ അവതരിപ്പിച്ച സ്‌ക്കിറ്റുകളും നൃത്തങ്ങളും ഗാനങ്ങളും സദസ്യര്‍ ആസ്വദിച്ചു. ഏവര്‍ക്കും പരിപാടിയെക്കുറിച്ച് നല്ലത് മാത്രമേ പറയാനുണ്ടായിരുന്നുള്ളൂ എന്ന് ഡബഌയൂ എം.സി. ഭാരവാഹികള്‍ പറഞ്ഞു.

തദവസരത്തില്‍ മുഖ്യാതിഥി സണ്ണിവെയ്ല്‍ ടൗണ്‍ഷിപ്പ് മേയര്‍ സജി ജോര്‍ജിനെ ജഗദീഷ് പൊന്നാട അണിയിച്ചു. ഡബഌയൂ എംസി ഗ്ലോബല്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ഗോപാലപിള്ള, ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ജോണ്‍സണ്‍ തലച്ചെല്ലൂര്‍, അമേരിക്ക റീജിയണ്‍ ചെയര്‍മാന്‍ ഫിലിപ്പ് തോമസ്, മറ്റ് ഭാരവാഹികളായ സാബു ബേബി, സുകു വര്‍ഗീസ്, വര്‍ഗീസ് മാത്യു, ചെറിയാന്‍ അലക്‌സാണ്ടര്‍, സിസില്‍ ചെറിയാന്‍, ഫ്രാന്‍സിസ് ജോര്‍ജ്, പ്രിന്‍സ് ചാക്കോ, ഫിലിപ്പ് ചാക്കോ എന്നിവര്‍ ചേര്‍ന്ന് സര്‍ഗസന്ധ്യടീമംഗങ്ങളെയും സ്‌പോണ്‍സര്‍ഷിപ്പ് നല്‍കിയ രമണി കുമാര്‍, ഹരിപിള്ള, ടാജ് ഗ്രോസേഴ്‌സ് തുടങ്ങിയവരെയും പൊന്നാടയും പ്ലാക്കുകളും നല്‍കി ആദരിച്ചു.
ജഗദീഷും സജി ജോര്‍ജും സമുചിതമായി മറുപടി പറഞ്ഞു.

സര്‍ഗസന്ധ്യയുടെ അവസാന പരിപാടിയില്‍ സണ്ണിവെയ്ല്‍ മേയര്‍ സജി ജോര്‍ജിനെ ആദരിച്ചുസര്‍ഗസന്ധ്യയുടെ അവസാന പരിപാടിയില്‍ സണ്ണിവെയ്ല്‍ മേയര്‍ സജി ജോര്‍ജിനെ ആദരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക