Image

മുഖ്യമന്ത്രിയും ഉമ്മന്‍ ചാണ്ടിയും കൂടിക്കാഴ്‌ച നടത്തി

Published on 04 August, 2018
മുഖ്യമന്ത്രിയും ഉമ്മന്‍ ചാണ്ടിയും കൂടിക്കാഴ്‌ച നടത്തി
ന്യൂ ഡല്‍ഹി:  മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കൂടിക്കാഴ്‌ച നടത്തി. ഡല്‍ഹി കേരള ഹൗസിലായിരുന്നു കൂടിക്കാഴ്‌ച. കൊച്ചിയില്‍ ജപ്‌തി ഭീഷണി നേരിടുന്ന പ്രീത ഷാജിയുടെ വിഷയത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ടാണ്‌ താന്‍ മുഖ്യമന്ത്രിയെ കണ്ടതെന്ന്‌ ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ധനമന്ത്രിയുമായി ആലോചിച്ച്‌ വിഷയത്തില്‍ ഇടപെടാമെന്ന്‌ മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്നും കൂടിക്കാഴ്‌ചക്കുശേഷം ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ്‌ പ്രവര്‍ത്തക സമിതി യോഗത്തില്‍ പങ്കെടുക്കുന്നതിനായാണ്‌ ഉമ്മന്‍ ചാണ്ടി ഡല്‍ഹിയില്‍ എത്തിയത്‌. മുഖ്യമന്ത്രി പിണറായി വിജയന്‍ രണ്ടു ദിവസമായി ഡല്‍ഹിയിലുണ്ട്‌.
സുഹൃത്തിന്‌ വായ്‌പയെടുക്കാന്‍ ജാമ്യം നിന്നാണ്‌ ഇടപ്പള്ളി പത്തടിപ്പാലത്തെ പ്രീത ഷാജിയുടെ കിടപ്പാടം നഷ്ടപ്പെടുന്ന സ്ഥിതിയായത്‌. ഹൈക്കോടതി വിധിയും ബാങ്കിന്‌ അനുകൂലമായി. തുടര്‍ന്ന്‌ പോലീസ്‌ സഹായത്തോടെ ബാങ്ക്‌ ജപ്‌തിക്കു ശ്രമിച്ചെങ്കിലും പ്രതിഷേധം കാരണം പിന്‍വാങ്ങേണ്ടി വന്നു. പ്രീതയെയും സമരസമിതിക്കാരെയും പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. പ്രതിഷേധിച്ചവരില്‍ പലരും ഇപ്പോഴും ജയിലിലാണ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക