Image

മഴയും നീരൊഴുക്കും കുറഞ്ഞതിനാല്‍ ഇടുക്കി ഡാമില്‍ ജലനിരപ്പ് ഉയരുന്നത് കുറഞ്ഞു

Published on 04 August, 2018
മഴയും നീരൊഴുക്കും കുറഞ്ഞതിനാല്‍ ഇടുക്കി ഡാമില്‍ ജലനിരപ്പ് ഉയരുന്നത് കുറഞ്ഞു
മഴയും നീരൊഴുക്കും കുറഞ്ഞതിനാല്‍ ഇടുക്കി ഡാമില്‍ ജലനിരപ്പ് ഉയരുന്നത് കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഡാമിന്‍റെ വൃഷ്ടിപ്രദേശത്ത് നാമമാത്ര മഴ മാത്രമാണ് ലഭിച്ചത്. ഇന്ന് ഉച്ചയ്ക്ക് പുറത്തുവന്ന കണക്കുകള്‍ പ്രകാരം ഡാമിലെ ജലനിരപ്പ് 2,396.36 അടിയാണ്.

മഴയും നീരൊഴുക്കും കുറഞ്ഞെങ്കിലും കെഎസ്‌ഇബി പൂര്‍ണതോതില്‍ വൈദ്യുതോത്പാദനം തുടരുന്നതും ജലനിരപ്പ് കൂടാതിരിക്കാന്‍ കാരണമായി. വരും ദിവസങ്ങളിലും ഇത് തുടര്‍ന്നാല്‍ ട്രയല്‍ റണ്‍ ആവശ്യം വരില്ലെന്ന നിലപാടിലാണ് കെഎസ്‌ഇബി.

അതേസമയം ജലനിരപ്പ് 2,398 അടിയില്‍ എത്തിയാല്‍ ട്രയല്‍ റണ്‍ നടത്തുമെന്ന് തന്നെയാണ് സര്‍ക്കാര്‍ നിലപാട്. നിലവിലെ സ്ഥിതി തുടര്‍ന്നാണ് ഒരാഴ്ചയെങ്കിലും കഴിഞ്ഞു മാത്രമേ ജലനിരപ്പ് 2,398 അടിയില്‍ എത്തൂ. അതിനാല്‍ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് കെഎസ്‌ഇബി അറിയിച്ചിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക