Image

പീഡനപരാതിയില്‍ ഡല്‍ഹിയിലെ വത്തിക്കാന്‍ പ്രതിനിധിയുടെ മൊഴിയെടുക്കാനാവാതെ പൊലീസ്

Published on 04 August, 2018
പീഡനപരാതിയില്‍ ഡല്‍ഹിയിലെ വത്തിക്കാന്‍ പ്രതിനിധിയുടെ മൊഴിയെടുക്കാനാവാതെ പൊലീസ്

ന്യൂഡല്‍ഹി : ജലന്ധര്‍ ബിഷപ്പിനെതിരായ പീഡനപരാതിയില്‍ ഡല്‍ഹിയിലെ വത്തിക്കാന്‍ പ്രതിനിധിയുടെ മൊഴിയെടുക്കാനാവാതെ പൊലീസ്. മുന്‍കൂര്‍ അനുമതി വാങ്ങാതെ വത്തിക്കാന്‍ പ്രതിനിധിയെ കാണാനാവില്ലെന്ന് എംബസി അധികൃതര്‍ അറിയിച്ചു. അനുമതി വാങ്ങിയശേഷം തിങ്കളാഴ്ച മൊഴിയെടുക്കാനാണ് പൊലീസ് നീക്കം.

അതേസമയം കന്യാസ്ത്രിക്കെതിരായി ബന്ധു നല്‍കിയ പരാതിയില്‍ കഴമ്ബില്ലെന്നും ബിഷപ്പിനെതിരായ കന്യാസ്ത്രിയുടെ പീഡന പരാതിയുമായി ഇത് ബന്ധപ്പെടുത്താനാവില്ലെന്നുമാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇന്ന് രാവിലെ ബന്ധുവായ സ്ത്രിയുടെ ഡല്‍ഹിയിലെ വീട്ടിലെത്തിയാണ് അന്വേഷണസംഘം മൊഴി രേഖപ്പെടുത്തിയത്.

സ്വഭാവദൂഷ്യ പരാതിയില്‍ കന്യാസ്ത്രിക്കെതിരെ സഭ ആഭ്യന്തര അന്വേഷണം നടത്തിയിരുന്നു ഇതിനുള്ള പ്രതികാര നടപടിയായാണ് ബിഷപ്പിനെതിരായ കന്യാസ്ത്രിയുടെ പീഡന പരാതിയെന്നായിരുന്നു ജലന്തര്‍ രൂപതയുടെ വാദം. 


Join WhatsApp News
GEORGE 2018-08-04 09:41:24
ആയിരം പുരോഹിതർ കുറ്റം ചെയ്താലും ഒരു പുരോഹിതൻ പോലും ശിക്ഷിക്കപ്പെടരുത് എന്നാണല്ലോ കാനോൻ നിയമം അനുശാസിക്കുന്നത്. നാല് വോട്ടിനു വേണ്ടി നിയമ വ്യവസ്ഥയെ വ്യഭിചാരിക്കുന്ന ഇടതു വലതു ഭരണങ്ങൾ. ഇനി ബി ജെ പി വന്നാലോ അരമമനയിൽ പോയി മാപ്പും കൂടി പറഞ്ഞേക്കും. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക