Image

കേരളത്തിലെ ആദിവാസി കുടുംബങ്ങളുടെ ശുചിത്വ സംരക്ഷണത്തിന് കെ.എസ്.ഐ.യു.എസ്.എ. സഹായമെത്തിച്ചു.

ബെന്നി Published on 04 August, 2018
കേരളത്തിലെ ആദിവാസി കുടുംബങ്ങളുടെ ശുചിത്വ സംരക്ഷണത്തിന് കെ.എസ്.ഐ.യു.എസ്.എ. സഹായമെത്തിച്ചു.
പാവപ്പെട്ട സ്‌കൂള്‍ കുട്ടികളുടേയും നിര്‍ദ്ധനകുടുംബങ്ങളുടേയും ശുചിത്വവും ആരോഗ്യവും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന കേരള സാനിട്ടേഷന്‍ ഇനീഷ്യറ്റീവ് യു.എസ്.എ.(KSI-USA) കാസര്‍ഗോഡുള്ള ആദിവാസി കുടുംബങ്ങളെ സഹായിക്കുവാന്‍ മുന്നിട്ടിറങ്ങിയ ഡോ. ഷിനു ശ്യാമളനുമായി കൈകോര്‍ത്തു ഏതാനും ശൗചാലയങ്ങള്‍ നിര്‍മ്മിച്ചു നല്‍കി. പെണ്‍കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന ഗടകഡടഅ യുടെ നയപരിപാടിക്ക് അനുസൃതമായി പണിതീര്‍ത്ത ഈ ശൗചാലയ പദ്ധതിക്ക് ഡോ. ഷിനു ശ്യാമളന്‍ നേരിട്ട് നേതൃത്വം നല്‍കി. ചുരുങ്ങിയ സമയത്തിനുള്ളില്‍ അഞ്ചു കുടുംബങ്ങള്‍ക്ക് ശൗചാലയങ്ങള്‍ നിര്‍മ്മിച്ചു  കൊടുത്ത ഡോ. ഷിനു ശ്യാമളനെ KSI-USA അഭിനന്ദനങ്ങള്‍ അറിയിച്ചു.  വൈദ്യുതിയും വെള്ളവും മറ്റ് അടിസ്ഥാന പ്രാഥമിക സൗകര്യങ്ങളും ഇല്ലാതെ കഷ്ടപ്പെട്ടു ജീവിക്കുന്ന ആദിവാസി കുടുംബങ്ങള്‍ക്ക് ഇത് തെല്ലൊരു ആശ്വാസമായി. അടിസ്ഥാന സൗകര്യങ്ങളില്ലാത്ത   കുടുംബങ്ങളുടേയും  ശോചനീയാവസ്ഥയിലുള്ള  ശുചിമുറികളുള്ള സ്‌കൂളുകളുടെയും സ്ഥിതി  മെച്ചപ്പെടുത്തുകയെന്ന ദൗത്യത്തിന്റെ ഭാഗമായി പുതിയ പദ്ധതികളുമായി ഈ സംഘടന മുന്നേറുകയാണെന്നും ഈ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായവുമായി സംഘടനകളും വ്യക്തികളും മുമ്പോട്ടു വരുന്നത് പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഉത്തേജനം പകരുന്നുവെന്നും ഈ നല്ല യജ്ഞത്തില്‍ പങ്കാളികളാകുവാന്‍ അമേരിക്കയിലെ  മലയാളി സംഘടനകളെയും സുമനസ്സുകളായ അമേരിക്കന്‍ മലയാളികളെയും  സ്വാഗതം ചെയ്യുന്നുവെന്നും ഭാരവാഹികള്‍ അറിയിച്ചു. 
 
കേരളത്തിലെ പാവപ്പെട്ട സ്‌കൂള്‍ കുട്ടികളുടെയും ദുര്‍ബ്ബല വിഭാഗങ്ങളുടെയും ശുചിത്വവും ആരോഗ്യസംരക്ഷണവും ലക്ഷ്യമാക്കി അംഗീകൃത 501c(3) ചാരിറ്റബിള്‍ സംഘടനയായി രൂപംകൊണ്ട  ഗടകഡടഅ ചുരുങ്ങിയ കാലംകൊണ്ട് കേരളത്തിലെ അറുനൂറിലധികം വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ക്ക് ടോയിലെറ്റുകള്‍ നിര്‍മ്മിച്ചു നല്‍കുകയും. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന നിരവധി ആളുകള്‍ക്ക്  ചികിത്സാ  സഹായം എത്തിച്ചുകൊടുക്കുകയും ചെയ്തു. കേരളത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്ക് നിയമപരമായും, സുതാര്യമായും, സത്യസന്ധമായും  സേവനം ചെയ്തുവരുന്ന സംഘടനയുടെ പ്രവര്‍ത്തനങ്ങളുമായി അണിചേരുവാന്‍ എല്ലാവരെയും സ്വാഗതം ചെയ്യുന്നുവെന്നും    ജീവകാരുണ്യ   പ്രവര്‍ത്തനങ്ങള്‍ നികുതി ഇളവോടെ  ഈ സംഘടയിലൂടെ  ചെയ്യുവാന്‍  തല്പര്യമുള്ള സംഘടനകളും വ്യക്തികളും  കടന്നുവരണമെന്നും സംഘാടകര്‍  താല്പര്യപ്പെടുന്നു.
 
കേരളത്തിലെ പ്രളയക്കെടുതിമൂലം കഷ്ടതയനുഭവിക്കുന്നവര്‍ക്കായുള്ള  സഹായാഭ്യര്‍ത്ഥനകള്‍ നിരവധി ലഭിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സാമ്പത്തികമായ ചെറുതും വലുതുമായ ഏതു സഹായവും വിലപ്പെട്ടതാണെന്നും ഗടകഡടഅ ഭാരവാഹികള്‍ അറിയിച്ചു. 
www.ksiusa.org. A non-profit, non-political 501 c(3) charitable organization. 

Donations which are tax deductible can be sent to KSI USA, P.O. Box 16, New Milford, NJ 07646, USA.
To send donations via bank, payable to the order of Wells Fargo Bank NA, NJ 021200025, Kerala Sanitation Initiative USA NJ 1469244691. 
Or visit the facebook page: https://www.facebook.com/ksiusa.org/

For more information: വറുഗീസ് പ്ലാമ്മൂട്ടില്‍ (2012901643),  ഡോ. ജോജി ചെറിയാന്‍ (9143303345),  അലക്‌സ് ജോസഫ് (9738855257), ലിന്‍സി മാത്യു (5514867373), മാര്‍ലിന്‍ എം. കാലായില്‍പറമ്പില്‍ (4052298396),  ഏബ്രഹാം പോത്തന്‍ (സാജന്‍) (2012203863), ബെന്നി കുര്യന്‍ (2019516801)

കേരളത്തിലെ ആദിവാസി കുടുംബങ്ങളുടെ ശുചിത്വ സംരക്ഷണത്തിന് കെ.എസ്.ഐ.യു.എസ്.എ. സഹായമെത്തിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക