Image

റഷ് ലുമ്പാ (ബി ജോണ്‍ കുന്തറ)

Published on 04 August, 2018
റഷ് ലുമ്പാ (ബി ജോണ്‍ കുന്തറ)
അമേരിക്കയില്‍, യാഥാസ്ഥിതിക വിഭാഗത്തിന്റെ ഇന്നത്തെ പ്രധാനഗുരുകുല ആചാര്യന്‍ റഷ് ലുബാ എന്നുപറയുന്നതില്‍ തെറ്റില്ല. കൂടാതെ എ .എം റേഡിയോ മേഖലയില്‍ ഏറ്റവും കൂടുതല്‍ കേള്‍വിക്കാരുള്ള ടാല്‍ക് ഷോ ആതിഥേയന്‍ എന്നും ഇയാളെ വിശേഷിപ്പിക്കാം.

കഴിഞ്ഞ നാള്‍ റഷ് ഈ അരങ്ങില്‍ 30വര്‍ഷങ്ങള്‍ പൂര്‍ത്തിയായതും ആഗോഷിച്ചു.1988 ഓഗസ്റ്റ് 1ആം തിയതി ന്യൂ യോര്‍ക്കില്‍ നിന്നും ഒരു റേഡിയോ സ്‌റ്റേഷനില്‍ നിന്നും തുടങ്ങിയ റഷ് ലുമ്പാപ്രോഗ്രാം ഇന്നിതാ വളര്‍ന്ന് 590നുമേല്‍ റേഡിയോ നിലയങ്ങളും 20മില്യണിലധികം കേള്‍വിക്കാരേയും വളര്‍ത്തിയെടുത്തിയിരിക്കുന്നു.

ഉറങ്ങിക്കിടന്ന എ .എം റേഡിയോ വാര്‍ത്താപരിപാടികള്‍ക്കും ചര്‍ച്ചകള്‍ക്കും ഒരുണര്‍വ് കിട്ടുന്നതും ഈ കായളവില്‍തന്നെ. റഷിനെ അനുകരിച്ചു അനേകര്‍ ഇരുചേരികളിലും ഈ അരങ്ങില്‍ പ്രസിദ്ധരായിരിക്കുന്നു.
അറഷ് ലുംബ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഒരു താങ്ങും, ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഒരു പേടി സ്വപ്നവും. ഞാന്‍ 1990 കളില്‍ സിയാറ്റില്‍ വാഷിംറ്റനില്‍ താമസിക്കുന്ന കാലം അപ്രതീക്ഷിതമായി കാറില്‍ റേഡിയോ സ്‌റ്റേഷനുകള്‍ തിരയുന്നിടയില്‍ റഷ് ലുമ്പാ ഷോ കേള്‍ക്കുവാന്‍ ഇടയായി. എന്തോ അന്നു കേട്ട പലേ അഭിപ്രായങ്ങളും അവലോകനങ്ങളും എന്‍റ്റെ പലേ ചിന്താഗതികളുമായി യോജിക്കുന്നതുപോലെ തോന്നി.മേരിക്കയില്‍ കണ്‍സര്‍വെറ്റിസം വളരുന്നതിനും ലിബറല്‍ വിഭാഗവുമായുള്ള സ്പഷ്ടമായ ചേരിതിരുവിനും ഇയാളുടെ ഷോ കാരണഭൂതമായി.

റഷ് ലുംബ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഒരു താങ്ങും, ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഒരു പേടി സ്വപ്നവും. ഞാന്‍ 1990 കളില്‍ സിയാറ്റില്‍ വാഷിംറ്റനില്‍ താമസിക്കുന്ന കാലം അപ്രതീക്ഷിതമായി കാറില്‍ റേഡിയോ സ്‌റ്റേഷനുകള്‍ തിരയുന്നിടയില്‍ റഷ് ലുമ്പാ ഷോ കേള്‍ക്കുവാന്‍ ഇടയായി. എന്തോ അന്നു കേട്ട പലേ അഭിപ്രായങ്ങളും അവലോകനങ്ങളും എന്‍റ്റെ പലേ ചിന്താഗതികളുമായി യോജിക്കുന്നതുപോലെ തോന്നി.
പലപ്പോഴും ഷോ തുടങ്ങന്നതുതന്നെ സ്വയം പ്രശംസയോടെ ദൈവത്തില്‍ നിന്നും കടമെടുത്ത ബുദ്ധിശക്തി, തന്‍റ്റെ തലച്ചോറിന്‍റ്റെ പകുതിയേ ഇവിടെ ഉപയോഗിക്കുന്നുള്ളൂ. കൂടാതെ തന്‍റ്റെ ഷോ കോണ്‍സെര്‍വറ്റിവ് ഉയര്ന്നപ പഠനത്തിനുള്ള യൂണിവേഴ്‌സിറ്റി, വിരുദ്ധ ലെഫ്റ്റിസ്റ്റ് അധ്യയന സ്ഥാപനം.

റഷ് ലുമ്പ ഷോ മറ്റു റേഡിയോ ചര്‍ച്ച പരിപാടികളേക്കാള്‍ വ്യത്യസ്തത, ഇത് ഒരു ഒറ്റയാള്‍ പരിപാടി സാധാരണ റഷ് മറ്റു വിദഗ്ദ്ധരെ അഭിപ്രായം പറയുന്നതിന് ഷണിക്കില്ല അതിനു പകരം തന്‍റ്റെ ശ്രവണ ഗണങ്ങളില്‍ നിന്നും ടെലിഫോണ്‍ കാളുകള്‍ സ്വീകരിക്കുകയും അതെല്ലാം അവലോകനം നടത്തലുമാണ്. തുടക്കത്തില്‍ ത്തന്നെ ആദ്യ ഏതാനും മിനിറ്റുകള്‍ അന്നും തലേദിവസവും അമേരിക്കയില്‍ നടന്ന എല്ലാ ശ്രദ്ധ അര്‍ഹിക്കുന്ന വാര്‍ത്തകളുടെ അവതരണവും പരിശോധനയും.

റഷ്, ബധിരനാണ് ഇയാളുടെ കേള്‍വിശക്തി ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് നഷ്ടപ്പെട്ടു പലേ ചികിത്സകള്‍ കഴിഞ്ഞിരിക്കുന്നു ഒരു ഇമ്പ്‌ലാന്‍റ്റിന്‍റ്റെ സഹായത്തോടെ ഷോ മുന്നോട്ടു കൊണ്ടുപോകുന്നു .കൂടാതെ അനവധി അപവാവാദങ്ങളും കുറ്റാരോപണങ്ങളും ഇയാള്‍ നേരിട്ടിട്ടുണ്ട്.എന്നിരുന്നാല്‍ ത്തന്നെയും സദസ്യര്‍ കൂടുകയല്ലാതെ കുറഞ്ഞിട്ടില്ല.
റഷ് ഷോ ഒരിക്കലും ആരേയും ഇഷ്ടമില്ലാത്തവരെ പ്പോലും മുഷിക്കില്ല കാരണം ഒരുപാട് തമാശകള്‍ കൊണ്ടും രാഷ്ട്രീയ നേതാക്കളേയും മറ്റു തീവ്രഇടതുപക്ഷക്കാരെയും ഹാസ്യാനുകരണങ്ങള്‍ നടത്തിയും. ഉദാഹരണം തീവ്ര സ്ത്രീവിമോചനവാദികളെ "ഫെമിനാറ്റ്‌സി" എന്നാണ് വിശേഷിപ്പിക്കുന്നത്. കൂടാതെ പലേ രാഷ്ട്രീയ നേതാക്കളുടെയും സ്ഥാപനങ്ങളുടെയും പേരുകള്‍ക്ക് ഹാസ്യ വ്യതിയാനകള്‍ വരുത്തിയാണ് പറയുന്നത്.

റഷ് ലുംബക്കുള്ള രാഷ്ട്രീയ സ്വാധീനം അവിശ്വസനീയം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന്‍റ്റെ വിജത്തില്‍ ഇയാള്‍ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. ഇയാളുടെ അനേകം രാഷ്ട്രീയ മാധ്യമ വിരോധികള്‍ പോലും ഒരു ശങ്കയോടാണ് വിമര്‍ശിക്കുന്നത്.

ഞാനിതെഴുതുന്നത് ഒരു രാഷ്ട്രീയ ചുവകലര്‍ത്തിയല്ല പിന്നേയോ, ഇയാളുടെ സംസാരത്തില്‍ കാണുന്ന സാമാന്യബോധം, ജ്ഞാനം ഇവയെ വിലയിരുത്തിയാണ്. പലപ്പോഴും ഒരു വിഷയത്തിന്‍റ്റെ പരമാര്ത്ഥരത ഒട്ടുമുക്കാല്‍ മാധ്യമങ്ങളിലും കേള്‍ക്കാറില്ല. എല്ലാം ഓരോ കാര്യ സാധ്യതയെ ക്ഷ്യം വെച്ചൂ. റഷ് ലുമ്പാ ഷോ പലപ്പോഴും എന്‍റ്റെ തലമുറയുടെ മൂല്യം എടുത്തുകാട്ടുന്നു അത്രമാത്രം.
Join WhatsApp News
Boby Varghese 2018-08-04 12:47:17
I listen to him whenever I get a chance. He is very, very sharp but funny. He always make fun of " Black Caucasians " in congress as well as " Limousine Liberals ". Some Democrat leaders openly wished that he is dead.


Observer 2018-08-11 15:15:52
Limbaugh has had four marriages, three divorces, and no children. 
drug addiction, In June 2006, Limbaugh was detained by drug enforcement agents at Palm Beach International Airport. Customs officials confiscated Viagra from Limbaugh's luggage as he was returning from the Dominican Republic. The prescription was not in Limbaugh's name.

Limbaugh is good GOP presidential candidate 

Vayanakaran, 2018-08-12 10:23:54

Suggest you to write about the following next:-

1]The earth is flat

2] chocolate milk comes from brown cows

3] cow produces oxygen

4] santa clause is real

5] cutting corporate tax will increase wages, create more wages and working class will have more money to spend. But you can ignore the price increase of all we need daily.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക