Image

ഭര്‍ത്താവ് മൂക്കും വായും കണ്ണും പശകൊണ്ട് ഒട്ടിച്ചു; ഭാര്യ ശ്വാസം മുട്ടി മരിച്ചു

Published on 04 August, 2018
ഭര്‍ത്താവ് മൂക്കും വായും കണ്ണും പശകൊണ്ട് ഒട്ടിച്ചു; ഭാര്യ ശ്വാസം മുട്ടി മരിച്ചു

വിദിഷ: ഭര്‍ത്താവ് മൂക്കും വായും കണ്ണും പശകൊണ്ട് ഒട്ടിച്ചതിനെ തുടര്‍ന്ന് യുവതി ശ്വാസം മുട്ടി മരിച്ചു. മധ്യപ്രദേശിലെ വിദിഷയിലാണ് സംഭവം. വിഷിഷയിലെ രാജ്പുത് കോളനി നിവാസിയായ ദുര്‍ഗാ ഭായി (35) ആണ് മരിച്ചത്. പൊട്ടിയ വസ്തുക്കള്‍ ഒട്ടിക്കുന്നതിന് ഉപയോഗിക്കുന്ന പശ ഉപയോഗിച്ചാണ് ഭര്‍ത്താവ് ഹല്‍കേരം കുശ്‌വ ദുര്‍ഗയുടെ വായും മൂക്കും ഒട്ടിച്ചത്.

ദമ്പതികള്‍ക്ക് രണ്ട് മക്കളുണ്ട്. മക്കളോട് പുറത്ത് പോകാന്‍ പറഞ്ഞ ശേഷമാണ് ഇയാള്‍ കുറ്റകൃത്യം ചെയ്തത്. കുട്ടികളിലൊരാള്‍ വീട്ടില്‍ മടങ്ങി എത്തിപ്പോള്‍ അമ്മയെ അനക്കമില്ലാതെ കണ്ടതിനെ തുടര്‍ന്നാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് പതിനഞ്ചുകാരനായ കുട്ടിയുടെ പരാതിയില്‍ പിതാവിനെതിരെ പോലീസ് കേസെടുത്തു. 

ഹല്‍കേരം സ്ഥിരം മദ്യപാനിയായിരുന്നു. ഇതേച്ചൊല്ലി ദുര്‍ഗയും ഇയാളും തമ്മില്‍ വഴക്ക് പതിവായിരുന്നു. ഇതേതുടര്‍ന്നാണ് കൊലപാതകം. നേരത്തെ ദുര്‍ഗയെ വിഷം നല്‍കി കൊല്ലാനും ഇയാള്‍ ശ്രമിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക