Image

വെണ്ണിയോട്‌ പുഴയില്‍ നാലുപേരെ കാണാതായ സംഭവത്തില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

Published on 05 August, 2018
വെണ്ണിയോട്‌ പുഴയില്‍ നാലുപേരെ കാണാതായ സംഭവത്തില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി
വയനാട്‌ : വെണ്ണിയോട്‌ പുഴയില്‍ ഒരു കുടുംബത്തിലെ നാലുപേരെ കാണാതായ സംഭവത്തില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഗൃഹനാഥനായ നാരായണന്‍കുട്ടിയുടെ മൃതദേഹമാണ്‌ കണ്ടെത്തിയത്‌.പുഴയില്‍ കാര്യമായ ഒഴുക്കില്ലാത്തതിനാല്‍ വൈകിട്ടോടെ മറ്റു മൃതദേഹങ്ങള്‍ പുറത്തെത്തിക്കാന്‍ കഴിയുമെന്നാണ്‌ രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്‌.

ചുണ്ടേല്‍ ആനപ്പാറ സ്വദേശികളായ നാരായണന്‍കുട്ടി, ശ്രീജ മക്കളായ സായൂജ്‌, സൂര്യ എന്നിവരെയാണ്‌ കാണാതായത്‌. ഇന്ന്‌ രാവിലെയാണ്‌ വെണ്ണിയോട്‌ പുഴയിലെ കുളിക്കടവില്‍ ചെരുപ്പുകളും കത്തും ചില സാധനങ്ങളും കണ്ടെത്തിയത്‌. ആത്മഹത്യയാണെന്നാണ്‌ പ്രഥമിക നിഗമനം.നാരായണന്‍കുട്ടിയുടെ കുടുംബത്തിനു സാമ്‌ബത്തിക പ്രതിസന്ധിയുണ്ടായിരുന്നതായി സൂചനയുണ്ട്‌



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക