Image

നാളെ കെഎസ്‌ആര്‍ടിസി പണിമുടക്കും

Published on 05 August, 2018
നാളെ കെഎസ്‌ആര്‍ടിസി പണിമുടക്കും

നാളെ കെഎസ്‌ആര്‍ടിസി പണിമുടക്കും. തിങ്കളാഴ്‌ച അര്‍ധരാത്രി മുതല്‍ ചൊവ്വാഴ്‌ച്ച അര്‍ധരാത്രിവരെയായിരിക്കും പണിമുടക്ക്‌. സംയുക്ത ട്രോഡ്‌ യൂണിയന്‍ സമിതിയുടെ നേതൃത്വത്തിലാണ്‌ പണിമുടക്കിന്‌ ആഹ്വാനം ചെയ്‌തിരിക്കുന്നത്‌.

വാടകവണ്ടി നീക്കം ഉപേക്ഷിക്കുക, ശമ്‌ബളപരിഷ്‌കരണ ചര്‍ച്ച സമയബന്ധിതമായി പൂര്‍ത്തിയാക്കുക, ഷെഡ്യൂള്‍ പരിഷ്‌കാരം ഉപേക്ഷിക്കുക, നിയമവിരുദ്ധ ഡ്യൂട്ടി പരിഷ്‌കരണം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്‌ പണിമുടക്ക്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക