Image

കുട്ടനാട്‌ പാക്കേജ്‌ പുനരുജ്ജീവിപ്പിക്കുമെന്ന്‌ സര്‍ക്കാര്‍

Published on 05 August, 2018
കുട്ടനാട്‌ പാക്കേജ്‌ പുനരുജ്ജീവിപ്പിക്കുമെന്ന്‌ സര്‍ക്കാര്‍
ആലപ്പുഴ: മഴക്കെടുതി വിലയിരുത്താനുള്ള അവലോകന യോഗത്തില്‍ കുട്ടനാട്‌ പാക്കേജ്‌ പുനരുജ്ജീവിപ്പിക്കാന്‍ തീരുമാനം. യോഗത്തിന്‌ ശേഷം പുറത്തെത്തിയ പൊതുമരാമത്ത്‌ വകുപ്പ്‌ മന്ത്രി ജി.സുധാകരനാണ്‌ പാക്കേജ്‌ പുനരുജ്ജീവിപ്പിക്കുമെന്ന്‌ അറിയിച്ചത്‌. ഇതിനായി കേന്ദ്രസര്‍ക്കാറിനെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രളയത്തില്‍ ഏകദേശം 1000 കോടിയുടെ നഷ്ടം കുട്ടനാട്ടില്‍ ഉണ്ടായിട്ടുണ്ടെന്നാണ്‌ കണക്കാക്കുന്നതെന്നും റോഡുകള്‍ നന്നാക്കുന്നതിന്‌ മാത്രം 500 കോടി രൂപ വേണ്ടി വരുമെന്നും സുധാകരന്‍ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക