Image

സംഘപരിവാര്‍ ഭീഷണിയില്‍ ഭീമ, മാതൃഭൂമിയിലെ പരസ്യം പിന്‍വലിച്ചു

Published on 05 August, 2018
സംഘപരിവാര്‍ ഭീഷണിയില്‍ ഭീമ,  മാതൃഭൂമിയിലെ പരസ്യം പിന്‍വലിച്ചു


സംഘപരിവാര്‍ ഭീഷണിയില്‍ കുലുങ്ങി സ്വര്‍ണ്ണ വ്യാപാര രംഗത്തെ ഭീമന്‍മാരായ ഭീമ ജ്വല്ലേഴ്‌സ്‌. എസ്‌ ഹരീഷിന്‍റെ മീശ നോവല്‍ പ്രസിദ്ധീകരിച്ചതിനുപിന്നാലെ എഴുത്ത്‌കാരനും പത്രത്തിനും എതിരെ കൂട്ടായ സംഘപരിവാര്‍ അക്രമമാണ്‌ സൈബര്‍ ഇടങ്ങളില്‍ നടക്കുന്നത്‌.

നോവലിനെതിരെയുള്ള പ്രതിഷേധത്തിന്‍റെ ഭാഗമായി പത്രത്തില്‍ പരസ്യം നല്‍കിയ ഭീമ ജ്വല്ലേഴ്‌സിന്‍റെ ഫെയ്‌സ്‌ബുക്ക്‌ പേജില്‍ കൂട്ടമായ അക്രമണമുണ്ടായതിന്‌ പിന്നാലെ പരസ്യം നല്‍കുന്നത്‌ നിര്‍ത്തിവയ്‌ക്കുന്നുവെന്നറിയിച്ച്‌ ഭീമ ജ്വല്ലേഴ്‌സ്‌.

ഫെയ്‌സ്‌ബുക്ക്‌ വഴിയാണ്‌ ഭീമ പുതിയ തീരുമാനം അറിയിച്ചത്‌. നോവലിലെ പരാമര്‍ശങ്ങള്‍ ഹിന്ദുമത ആചാരങ്ങളെ വൃണപ്പെടുത്തുന്നതും മത വിശ്വാസികളെ അവഹേളിക്കുന്നതുമാണെന്നും പറഞ്ഞാണ്‌ സംഘപരിവാര്‍ നോവലിനെതിരെ പ്രതിഷേധം ഉയര്‍ത്തിയത്‌.

ഇതിന്‌ പിന്നാലെ മാതൃഭൂമി നോവല്‍ പ്രസിദ്ധീകരിക്കുന്നത്‌ നിര്‍ത്തുകയുംതുടര്‍ന്ന്‌ ഡിസി ബുക്ക്‌സ്‌ നോവല്‍ പ്രസിദ്ധീകരിക്കുകയും ചെയ്‌തിരുന്നു.

ചുരുങ്ങിയ സമയംകൊണ്ട്‌ മികച്ച പ്രതികരണമാണ്‌ ഡിസി ബുക്ക്‌സ്‌ പ്രസിദ്ധീകരിച്ച നോവലിന്‌ ലഭിച്ചത്‌. അതേ സമയം ഭീമയുടെ പുതിയ തീരുമാനത്തില്‍ സമ്മിശ്ര പ്രതികരണമാണ്‌ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിന്‌ ചുവടെ വരുന്നത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക