Image

പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി മമതാ ബാനര്‍ജി എത്തിയാല്‍ പൂര്‍ണ പിന്തുണയെന്ന്‌ എച്ച്‌.ഡി ദേവഗൗഡ

Published on 05 August, 2018
പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി മമതാ ബാനര്‍ജി എത്തിയാല്‍  പൂര്‍ണ പിന്തുണയെന്ന്‌ എച്ച്‌.ഡി ദേവഗൗഡ

ന്യൂദല്‍ഹി: 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിക്കെതിരെ പ്രതിപക്ഷത്തു നിന്നും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി മമത ബാനര്‍ജി എത്തിയാല്‍ അവരെ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന്‌ മുന്‍ പ്രധാനമന്ത്രിയും ജെ.ഡി.എസ്‌ തലവനുമായ എച്ച്‌.ഡി ദേവഗൗഡ.

''പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി മമത ബാനര്‍ജിയെ ഉയര്‍ത്തിക്കാട്ടിയാല്‍ അതിനെ സന്തോഷപൂര്‍വം സ്വാഗതം ചെയ്യും. 17 വര്‍ഷം ഇന്ത്യയെ ഭരിച്ച നേതാവാണ്‌ ഇന്ദിര ഗാന്ധി. പുരുഷന്‍മാത്രമേ പ്രധാനമന്ത്രിമാരാകാകൂ എന്നൊന്നും ഇല്ല.

എന്തുകൊണ്ട്‌ മമതയ്‌ക്കോ മായാവതിക്കോ പ്രധാനമന്ത്രി സ്ഥാനത്തെത്തിക്കൂടാ? എച്ച്‌.ഡി ദേവഗൗഡ ചോദിച്ചു. 1996 ല്‍ സ്‌ത്രീസംവരണത്തിന്‌ വേണ്ടി പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിക്കാന്‍ ചുക്കാന്‍ പിടിച്ചത്‌ താനാമെന്നും ദേവഗൗഡ പറഞ്ഞു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക