Image

ഇറാഖ് യുദ്ധത്തില്‍ പങ്കെടുത്ത മറീന്റെ ഭാര്യയെയും നാടുകടത്തി

പി.പി.ചെറിയാന്‍ Published on 05 August, 2018
ഇറാഖ് യുദ്ധത്തില്‍ പങ്കെടുത്ത മറീന്റെ ഭാര്യയെയും നാടുകടത്തി
ഒര്‍ലാന്റോ: അനധികൃതമായി അമേരിക്കയില്‍ പ്രവേശിച്ചവര്‍ക്കെതിരെ ട്രംപ് ഭരണകൂടം സ്വീകരിച്ചിരിക്കുന്ന സിറോ ടോളറന്‍സ് പോളിസിയില്‍ നിന്നും ഇറാഖ് യുദ്ധത്തില്‍ അമേരിക്കയ്ക്കു വേണ്ടി പോരാടിയ മറീന്റെ ഭാര്യയ്ക്കും വിമോചനമില്ല. ഓഗസ്റ്റ് 3ന് ഇവരെ അധികൃതര്‍ മെക്‌സിക്കോയിലേക്കു തിരിച്ചയച്ചു.

അനധികൃതമായി മെക്‌സിക്കോയില്‍ നിന്നും അമേരിക്കയിലെത്തിയ അലി ജെന്‍ഡ്രി ജുവാന്‍സിനോട് മടങ്ങി പോകണമെന്ന് 1998ല്‍ ഇമിഗ്രേഷന്‍ അധികൃതര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ആ വര്‍ഷം തന്നെ മറീന്‍ ജുവാറസിനെ ഇവര്‍ വിവാഹം ചെയ്തു. തുടര്‍ന്നു സന്തോഷകരമായ ജീവിതം നയിച്ചു വരുന്നതിനിടയിലാണു ഇവര്‍ക്കെതിരെ നടപടി ഉണ്ടായത്.

ഇരുപതു വര്‍ഷം ദാമ്പത്യ ജീവിതം നയിച്ച ഇവര്‍ക്ക് 8ഉം 16ഉം വയസുള്ള അമേരിക്കന്‍ പൗരത്വം ഉള്ള രണ്ടു രപണ്‍മക്കളുമുണ്ട്. സജീവ സേവനത്തില്‍ നിന്നും വിരമിച്ച ഭര്‍ത്താവ് ഇപ്പോള്‍ വ്യവസായാണ്.

യാതൊരു ക്രിമിനല്‍ ഹിസ്റ്ററിയും ഇല്ലാത്ത ഇവരെ നാടുകടത്തുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്ന രാജ്യത്തിനു വേണ്ടി പോരാടിയ ജവാന്റെ ഭാര്യ എന്ന പരിഗണന നല്‍കുമെന്ന അഭ്യര്‍ഥനയും നിരസിക്കപ്പെട്ടു. ഭര്‍ത്താവിനോടും കുടുംബാംഗങ്ങളോടും യാത്ര പറഞ്ഞു. ഓഗസ്റ്റ് 3നു ഇവര്‍ ഒര്‍ലാന്റോയില്‍ നിന്നും ഇളയമകള്‍ക്കൊപ്പം മെക്‌സിക്കോയിലേക്കു മടങ്ങിപോയി മൂത്തമകളും ഭര്‍ത്താവും അമേരിക്കയില്‍ തന്നെ കഴിയുമെന്നും ഇളയമകള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഇവിടേക്ക് വരാന്‍ കഴിയുമെന്നതിനാലാണ് അവരെയും കൂട്ടിപോകുന്നതെന്ന് അലി ജെന്‍ഡ്രി പറഞ്ഞു.
ഇറാഖ് യുദ്ധത്തില്‍ പങ്കെടുത്ത മറീന്റെ ഭാര്യയെയും നാടുകടത്തി
ഇറാഖ് യുദ്ധത്തില്‍ പങ്കെടുത്ത മറീന്റെ ഭാര്യയെയും നാടുകടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക